വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ പ്രസിഡന്റിന് മർദനമേറ്റതായി പരാതി; അഞ്ച് പേർക്കെതിരെ കേസെടുത്ത് പോലീസ്
Wednesday, October 1, 2025 5:20 AM IST
കൊച്ചി: കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ പ്രസിഡന്റിന് മർദനമേറ്റതായി പരാതി. എറണാകുളം ജില്ലാ പ്രസിഡന്റ് പി.സി.ജേക്കബിനാണ് മർദനമേറ്റതായി പോലീസിൽ പരാതി നൽകിയത്.
ഇതേ തുടർന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ കമ്മിറ്റി അംഗങ്ങള്‍ ഉൾപ്പെടെ അഞ്ച് പേർക്കെതിരെ കേസെടുത്തതായി പോലീസ് അറിയിച്ചു. ജില്ലാ കമ്മിറ്റി യോഗത്തിനിടെ മർദിച്ചതായാണ് ജേക്കബ് പോലീസിൽ നൽകിയ പരാതി.
ജില്ലാ കമ്മിറ്റി അംഗങ്ങളായ കമറുദീന്, ഷാനവാസ്, നിഷാദ് എന്നിവര്‍ക്കെതിരെയും കൂടാതെ കണ്ടാലറിയാവുന്ന മറ്റു രണ്ടു പേർക്കുമെതിരെയാണ് പാലാരിവട്ടം പോലീസ് കേസെടുത്തത്. ജേക്കബ് എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.