മും​ബൈ: ഇ​റാ​നി ട്രോ​ഫി​യി​ൽ റെ​സ്റ്റ് ഓ​ഫ് ഇ​ന്ത്യ​യ്ക്കെ​തി​രേ വി​ദ​ർ​ഭ​യ്ക്ക് ഭേ​ദ​പ്പെ​ട്ട തു​ട​ക്കം. നാ​ഗ്പു​രി​ലെ വി​ദ​ർ​ഭ ക്രി​ക്ക​റ്റ് അ​സോ​സി​യേ​ഷ​ൻ സ്റ്റേ​ഡി​യ​ത്തി​ൽ ടോ​സ് നേ​ടി ബാ​റ്റിം​ഗ് തെ​ര​ഞ്ഞെ​ടു​ത്ത ആ​തി​ഥേ​യ​ർ ഒ​ടു​വി​ൽ വി​വ​രം ല​ഭി​ക്കു​മ്പോ​ൾ മൂ​ന്നു വി​ക്ക​റ്റ് ന​ഷ്ട​ത്തി​ൽ 153 റ​ൺ​സെ​ടു​ത്തി​ട്ടു​ണ്ട്.

58 റ​ൺ​സു​മാ​യി ഓ​പ്പ​ണ​ർ അ​ഥ​ർ​വ ടൈ​ഡെ​യും 40 റ​ൺ​സു​മാ​യി വൈ.​വി. റാ​ത്തോ​ഡു​മാ​ണ് ക്രീ​സി​ൽ. അ​മാ​ൻ മൊ​ഖാ​ഡെ (19), ധ്രു​വ് ഷോ​റെ (18), ഡാ​നി​ഷ് മ​ലേ​വാ​ർ (പൂ​ജ്യം) എ​ന്നി​വ​രു​ടെ വി​ക്ക​റ്റു​ക​ളാ​ണ് വി​ദ​ർ​ഭ​യ്ക്ക് ന​ഷ്ട​മാ​യ​ത്. റെ​സ്റ്റ് ഓ​ഫ് ഇ​ന്ത്യ​യ്ക്കു വേ​ണ്ടി മാ​ന​വ് സു​ത​ർ ര​ണ്ടു​വി​ക്ക​റ്റും ആ​കാ​ശ്‌​ദീ​പ് ഒ​രു വി​ക്ക​റ്റും വീ​ഴ്ത്തി.