വൈക്കത്ത് കൂട്ടുകാർക്കൊപ്പം കുളിക്കാനിറങ്ങിയ അഞ്ചര വയസുകാരന് മുങ്ങി മരിച്ചു
Wednesday, October 1, 2025 3:18 PM IST
കോട്ടയം: വൈക്കം ഉദയനാപുരത്ത് അഞ്ചര വയസുകാരന് മുങ്ങി മരിച്ചു. ബിഹാര്‍ സ്വദേശി അബ്ദുല്‍ഖാഫറിന്റെ മകന് അസന്‍ രാജ ആണ് മരിച്ചത്. രാവിലെ പത്തരയോടെയാണ് സംഭവം.
കൂട്ടുകാര്‍ക്കൊപ്പം കുളിക്കാന്‍ ഇറങ്ങിയപ്പോൾ കുട്ടി മുങ്ങിത്താഴുകയായിരുന്നു. ഇത് കണ്ട് രക്ഷിക്കാൻ ശ്രമിച്ച നാലരവയസുകാരനും ഒപ്പം മുങ്ങിത്താഴ്ന്നു. ഇരുവരെയും ഉടൻ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും അസൻ മരണത്തിനു കീഴടങ്ങുകയായിരുന്നു. നാലര വയസുകാരന്റെ നില ഗുരുതരമല്ല.