കെഎസ്ആർടിസി ബസിൽ പ്ലാസ്റ്റിക് കുപ്പികൾ; വാഹനം തടഞ്ഞ് മന്ത്രി, ജീവനക്കാർക്ക് ശകാരം
Wednesday, October 1, 2025 3:53 PM IST
കൊല്ലം: ആയൂരിൽ കെഎസ്ആർടിസി ബസ് തടഞ്ഞുനിർത്തി മന്ത്രി കെ.ബി. ഗണേഷ് കുമാറിന്റെ മിന്നൽ പരിശോധന. മുണ്ടക്കയത്തു നിന്ന് തിരുവനന്തപുരത്തേക്ക് വരികയായിരുന്ന പൊൻകുന്നം ഡിപ്പോയിലെ ഫാസ്റ്റ് പാസഞ്ചർ ബസാണ് മന്ത്രി തടഞ്ഞത്.
ബസിൽ പ്ലാസ്റ്റിക് കുപ്പികൾ കൂട്ടിയിട്ടിരിക്കുന്നത് കണ്ട മന്ത്രി ബസിന്റെ പിന്നാലെ എത്തി തടഞ്ഞു നിർത്തുകയായിരുന്നു. ബസ് വൃത്തിയായി സൂക്ഷിക്കാത്തതില്‍ ജീവനക്കാരെ മന്ത്രി പരസ്യമായി ശകാരിച്ചു.