ന്യൂ​ഡ​ൽ​ഹി: മു​ണ്ട​കൈ-​ചൂ​ര​ൽ​മ​ല ഉ​രു​ൾ​പൊ​ട്ട​ലി​ൽ ത​ക​ർ​ന്ന വ​യ​നാ​ടി​ന് പു​ന​ർ​നി​ർ​മാ​ണ സ​ഹാ​യ​ധ​നം അ​നു​വ​ദി​ച്ച് കേ​ന്ദ്ര സ​ർ​ക്കാ​ർ. 260.56 കോ​ടി രൂ​പ​യാ​ണ് കേ​ന്ദ്രം പ്ര​ഖ്യാ​പി​ച്ച തു​ക.

കേ​ന്ദ്ര ആ​ഭ്യ​ന്ത​ര മ​ന്ത്രി അ​മി​ത് ഷാ ​ത​ല​വ​നാ​യു​ള്ള ഉ​ന്ന​താ​ധി​കാ​ര സ​മി​തി, ദേ​ശീ​യ ദു​ര​ന്ത ല​ഘൂ​ക​ര​ണ നി​ധി​യി​ൽ​നി​ന്നു​മാ​ണ് തു​ക അ​നു​വ​ദി​ച്ച​ത്. 2221 കോ​ടി രൂ​പ​യാ​ണ് കേ​ര​ളം ആ​വ​ശ്യ​പ്പെ​ട്ട​ത്.

ആ​സാ​മി​ന് 1270.788 കോ​ടി രൂ​പ ന​ൽ​കു​മെ​ന്നും കേ​ന്ദ്രം അ​റി​യി​ച്ചു. ആ​കെ ഒ​ൻ​പ​ത് സം​സ്ഥാ​ന​ങ്ങ​ൾ​ക്കാ​യി 4645.60 കോ​ടി രൂ​പ​യാ​ണ് കേ​ന്ദ്ര സ​ർ​ക്കാ​ർ അ​നു​വ​ദി​ച്ച​ത്.