ഒക്ടോബർ മൂന്നിന് ഭാരത് ബന്ദ്; വ്യാജ പ്രചരണത്തിനെതിരേ പോലീസ്
Wednesday, October 1, 2025 9:46 PM IST
കൊച്ചി: വഖഫ് നിയമ ഭേദഗതിക്കെതിരെ ഓൾ ഇന്ത്യ മുസ്ലിം പേഴ്സണൽ ലോ ബോർഡ് ഒക്ടോബർ മൂന്നിന് ഭാരത് ബന്ദ് പ്രഖ്യാപിപ്പിച്ചിരിക്കുന്നു എന്ന രീതിയിൽ തെറ്റിധാരണ പരത്തുന്ന സന്ദേശങ്ങൾ സാമൂഹിക മാധ്യമങ്ങളിലൂടെ പങ്കുവയ്ക്കുന്നവർ കരുതിയിരിക്കുക. പോലീസ് നിങ്ങളുടെ പിന്നാലെയുണ്ട്.
ഓൾ ഇന്ത്യ മുസ്ലിം പേഴ്സണൽ ലോ ബോർഡ് ഒക്ടോബർ മൂന്നിന് പ്രഖ്യാപിച്ച ഭാരത് ബന്ദ് പിൻവലിക്കുന്നതായി ഔദ്യോഗിക വാർത്താക്കുറിപ്പ് ഇറക്കിയിരുന്നു. എന്നിട്ടും ചില സോഷ്യൽ മീഡിയ അക്കൗണ്ടുകളിലൂടെ ആ ദിവസം ഭാരത് ബന്ദ് എന്ന രീതിയിലുള്ള വ്യാജ വാർത്തകൾ പുറത്തു വന്നതിനു പിന്നാലെയാണ് പോലീസ് നടപടിയുമായി എത്തിയിരിക്കുന്നത്.
ഇത്തരത്തിലുള്ള സോഷ്യൽ മീഡിയ അക്കൗണ്ടുകൾക്കും അവ പ്രചരിപ്പിക്കുന്നവർക്കുമെതിരെ ശക്തമായ നിയമ നടപടികൾ സ്വീകരിക്കുന്നതായാണ് പോലീസിൽ നിന്ന് ലഭ്യമാകുന്ന വിവരം.