വാഷിംഗ്ടൺ ഡിസി: ഖ​ത്ത​റി​ന്‍റെ സു​ര​ക്ഷ ഉ​റ​പ്പാ​ക്കു​ന്ന എ​ക്സി​ക്യൂ​ട്ടീ​വ് ഉ​ത്ത​ര​വി​ൽ ഒ​പ്പ് വ​ച്ച് യു​എ​സ് പ്ര​സി​ഡ​ന്‍റ് ഡോ​ണാ​ൾ​ഡ് ട്രം​പ്. ഏ​തെ​ങ്കി​ലും രാ​ജ്യം ഖ​ത്ത​റി​നെ ആ​ക്ര​മി​ച്ചാ​ൽ സൈ​നി​ക ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്ന് ട്രം​പ് പ​റ​ഞ്ഞു.

ഹ​മാ​സ് നേ​താ​ക്ക​ളെ ല​ക്ഷ്യ​മി​ട്ട് ഖ​ത്ത​ർ ത​ല​സ്ഥാ​ന​മാ​യ ദോ​ഹ​യി​ൽ ഇ​സ്ര​യേ​ൽ വ്യോ​മാ​ക്ര​മ​ണം ന​ട​ത്തി ഏ​താ​നും ദി​വ​സ​ങ്ങ​ൾ​ക്കു ശേ​ഷ​മാ​ണ് എ​ക്സി​ക്യൂ​ട്ടീ​വ് ഉ​ത്ത​ര​വി​ൽ ട്രം​പ് ഒ​പ്പി​ട്ട​ത്.

ഖ​ത്ത​റി​ന്‍റെ പ്ര​ദേ​ശ​ത്തി​നോ പ​ര​മാ​ധി​കാ​ര​ത്തി​നോ അ​ടി​സ്ഥാ​ന സൗ​ക​ര്യ​ങ്ങ​ൾ​ക്കോ നേ​രെ​യു​ള്ള ഏ​തൊ​രു സാ​യു​ധ ആ​ക്ര​മ​ണ​ത്തെ​യും അ​മേ​രി​ക്ക​യു​ടെ സ​മാ​ധാ​ന​ത്തി​നും സു​ര​ക്ഷ​യ്ക്കും നേ​രെ​യു​ണ്ടാ​കു​ന്ന ഭീ​ഷ​ണി​യാ​യി ക​ണ​ക്കാ​ക്കു​മെ​ന്ന് എ​ക്സി​ക്യൂ​ട്ടീ​വ് ഉ​ത്ത​ര​വ് ഉ​റ​പ്പു​ന​ൽ​കു​ന്നു.

"അ​ത്ത​ര​മൊ​രു ആ​ക്ര​മ​ണം ഉ​ണ്ടാ​യാ​ൽ, യു​എ​സി​ന്‍റെ​യും ഖ​ത്ത​റി​ന്‍റെ​യും താ​ൽ​പ്പ​ര്യ​ങ്ങ​ൾ സം​ര​ക്ഷി​ക്കു​ന്ന​തി​നും സ​മാ​ധാ​ന​വും സ്ഥി​ര​ത​യും പു​നഃ​സ്ഥാ​പി​ക്കു​ന്ന​തി​നും ന​യ​ത​ന്ത്ര​പ​ര​വും സാ​മ്പ​ത്തി​ക​വും ആ​വ​ശ്യ​മെ​ങ്കി​ൽ സൈ​നി​ക​വു​മാ​യ എ​ല്ലാ നി​യ​മ​പ​ര​വും ഉ​ചി​ത​വു​മാ​യ ന​ട​പ​ടി​ക​ളും അ​മേ​രി​ക്ക സ്വീ​ക​രി​ക്കും' – ട്രം​പ് വ്യ​ക്ത​മാ​ക്കി.

ഖ​ത്ത​റി​ൽ യു​എ​സ് സൈ​ന്യ​ത്തി​ന് താ​വ​ളം ഉ​ണ്ട്. പ​ക​ര​മാ​യി ഖ​ത്ത​റി​ന്‍റെ സു​ര​ക്ഷ​യും യു​എ​സ് ഉ​റ​പ്പാ​ക്കു​ന്നു​ണ്ട്. എ​ന്നാ​ൽ ഇ​തി​നെ മ​റി​ക​ട​ന്നാ​ണ് യു​എ​സി​ന്‍റെ സ​ഖ്യ​ക​ക്ഷി​യാ​യ ഇ​സ്ര​യേ​ൽ ദോ​ഹ​യി​ൽ ആ​ക്ര​മ​ണം ന​ട​ത്തി​യ​ത്. ഖ​ത്ത​റി​ന്‍റെ പ​ര​മാ​ധി​കാ​ര​ത്തെ മ​റി​ക​ട​ന്ന ആ​ക്ര​മ​ണ​ത്തി​ൽ ഇ​സ്ര​യേ​ൽ പ്ര​ധാ​ന​മ​ന്ത്രി ബെ​ന്യാ​മി​ൻ നെ​ത​ന്യാ​ഹു ക​ഴി​ഞ്ഞ ദി​വ​സം മാ​പ്പു ചോ​ദി​ച്ചി​രു​ന്നു. ഖ​ത്ത​ർ പ്ര​ധാ​ന​മ​ന്ത്രി​യെ വി​ളി​ച്ചാ​ണ് നെ​ത​ന്യാ​ഹു ഖേ​ദം പ്ര​ക​ടി​പ്പി​ച്ച​ത്.