ക​ണ്ണൂ​ർ: സ​ഹ​പാ​ഠി​ക​ളാ​യ പെ​ൺ​കു​ട്ടി​ക​ൾ​ക്കൊ​പ്പം ഭ​ക്ഷ​ണം ക​ഴി​ച്ച​തി​ന് വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് ക്രൂ​ര മ​ർ​ദ​ന​മേ​റ്റ​താ​യി പ​രാ​തി. പൊ​യി​ലൂ​രി​ലാ​ണ് സം​ഭ​വം.

പെ​ൺ​കു​ട്ടി​ക​ളു​ടെ ബ​ന്ധു​ക്ക​ൾ കാ​റി​ൽ ക​യ​റ്റി​ക്കൊ​ണ്ട് പോ​യി മ​ർ​ദി​ക്കു​ക​യാ​യി​രു​ന്നു. ര​ണ്ട് കാ​റു​ക​ളി​ലാ​യി എ​ത്തി​യ എ​ട്ടം​ഗ സം​ഘ​മാ​ണ് മ​ർ​ദി​ച്ച​തെ​ന്ന് മ​ർ​ദ​ന​മേ​റ്റ കു​ട്ടി​ക​ളി​ൽ ഒ​രാ​ളു​ടെ പി​താ​വ് പ​റ​ഞ്ഞു.

പ​രി​ക്കേ​റ്റ കു​ട്ടി​ക​ളെ ത​ല​ശേ​രി സ​ഹ​ക​ര​ണ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. സം​ഭ​വ​ത്തി​ൽ കൊ​ള​വ​ല്ലൂ​ർ പോ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.