യുവതിയെ പെട്രോൾ ഒഴിച്ച് തീ കൊളുത്താൻ ശ്രമിച്ച കേസിൽ അറസ്റ്റിലായ പ്രതി ജീവനൊടുക്കാൻ ശ്രമിച്ചു
Wednesday, October 1, 2025 11:05 PM IST
ആലപ്പുഴ: യുവതിയെ പെട്രോൾ ഒഴിച്ച് തീ കൊളുത്താൻ ശ്രമിച്ച കേസിൽ അറസ്റ്റിലായ പ്രതി ജീവനൊടുക്കാൻ ശ്രമിച്ചു.
ജോസ് (57) ആണ് പോലീസ് സ്റ്റേഷനിൽ കൈഞരമ്പ് മുറിച്ച് ആത്മ ഹത്യയ്ക്ക് ശ്രമിച്ചത്. പരിക്കേറ്റ ഇയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ആലപ്പുഴയിൽ 18 കാരിയായ പെൺകുട്ടിയെയാണ് ജോസ് തീ കൊളുത്തി കൊല്ലാൻ ശ്രമിച്ചത്. തിങ്കളാഴ്ച രാത്രിയായിരുന്നു സംഭവം. അയൽവാസികൾ തമ്മിലുള്ള തർക്കത്തെ തുടർന്നാണ് അക്രമം ഉണ്ടായത്.
പെൺകുട്ടിയുടെ അയൽവാസിയായ ജോസിനെ പോലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. തീ കൊളുത്താൻ ശ്രമിക്കുന്നതിനിടെ പെൺകുട്ടി ഓടി രക്ഷപെട്ടു. അച്ഛനും അമ്മയും പുറത്ത് പോയ സമയത്തായിരുന്നു ആക്രമണം.
ഇയാൾ സ്ഥിരം പ്രശ്നക്കാരനാണെന്ന് പെൺകുട്ടിയുടെ കുടുംബം ആരോപിച്ചു. മുൻപ് പെൺകുട്ടിയുടെ പിതാവിനെ കുത്തി പരിക്കേൽപ്പിച്ച കേസിൽ ഇയാൾ റിമാൻഡിൽ കഴിഞ്ഞിട്ടുണ്ട്. പെൺകുട്ടിയെ ആക്രമിച്ചതിന് സൗത്ത് പോലീസ് ആണ് ജോസിനെ അറസ്റ്റ് ചെയ്തത്.