പുതിയ 100 രൂപ നാണയത്തിൽ ഹിന്ദു ദേവത; ഭരണഘടനയോടുള്ള അവഹേളനമെന്ന് സിപിഎം പോളിറ്റ് ബ്യൂറോ
Thursday, October 2, 2025 2:34 AM IST
ന്യൂഡല്‍ഹി: നാണയത്തില്‍ ഒരു ഹിന്ദു ദേവതയുടെ ചിത്രം പകര്‍ത്തുന്നത് അങ്ങേയറ്റം പ്രതിഷേധാര്‍ഹമാണെന്ന് സിപിഎം പോളിറ്റ് ബ്യൂറോ. ആര്‍എസ്എസിന്റെ നൂറാം വാര്‍ഷികത്തോടനുബന്ധിച്ച് പ്രത്യേക തപാല്‍ സ്റ്റാമ്പും നാണയവും പ്രകാശനം ചെയ്തതിനെ സിപിഎം പോളിറ്റ് ബ്യൂറോ കുറ്റപ്പെടുത്തി.
ആര് എസ് എസ് ഒരിക്കലും അംഗീകരിച്ചിട്ടില്ലാത്ത ഭരണഘടനയോടുള്ള അവഹേളനമാണിതെന്നും പ്രധാനമന്ത്രി ഭരണഘടനാ പദവിയുടെ അന്തസ് താഴ്ത്തിക്കെട്ടിയിരിക്കുന്നുവെന്നും സിപിഎം പിബി വിമര്‍ശിച്ചു. ഡല്‍ഹിയില്‍ സംഘടിപ്പിച്ച ആര്‍എസ്എസ് വാര്‍ഷിക വേളയില്‍ പുതിയ 100 രൂപ നാണയമാണ് പ്രധാനമന്ത്രി പുറത്തിറക്കിയത്.
ഇതിന് പുറമെ പ്രത്യേക സ്റ്റാമ്പും പുറത്തിറക്കിയിട്ടുണ്ട്. ചരിത്രത്തില്‍ ആദ്യമായാണ് ‘ഭാരത് മാത'യുടെ ചിത്രം ഇന്ത്യന്‍ നാണയത്തില്‍ ഉണ്ടാകുന്നതെന്നും മോദി പറഞ്ഞു. ആര്‍എസ്എസിന്റെ മുദ്രാവാക്യമായ ‘രാഷ്ട്രേ സ്വാഹാ, ഇടം രാഷ്ട്രായ, ഇടം ന മമ' എന്നതും നാണയത്തിലുണ്ട്'.