ക​ണ്ണൂ​ര്‍: ബി​ജെ​പി നേ​താ​വി​ന്‍റെ വീ​ടി​ന് നേ​രെ ബോം​ബേ​റ്. ക​ണ്ണൂ​ർ ചെ​റു​കു​ന്ന് ക​ല്യാ​ശേ​രി മ​ണ്ഡ​ലം ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി കെ. ​ബി​ജു​വി​ന്‍റെ വീ​ടി​ന് നേ​രെ​യാ​ണ് ഒ​രു സം​ഘം ബോം​ബെ​റി​ഞ്ഞ​ത്. ആ​ർ​ക്കും പ​രി​ക്കി​ല്ല.

വീ​ടി​ന് കേ​ടു​പാ​ടു​ക​ള്‍ സം​ഭ​വി​ച്ചി​ട്ടു​ണ്ട്. ജ​ന​ല്‍ ചി​ല്ലു​ക​ള്‍ ത​ക​ര്‍​ന്നു. ഭി​ത്തി​ക്കും കേ​ടു​പാ​ടു​ക​ള്‍ സം​ഭ​വി​ച്ചി​ട്ടു​ണ്ട്. ബി​ജു​വും അ​ച്ഛ​നും അ​മ്മ​യു​മാ​യി​രു​ന്നു വീ​ട്ടി​ല്‍ ഉ​ണ്ടാ​യി​രു​ന്ന​ത്. പു​ല​ര്‍​ച്ചെ 2.30ഓ​ടെ​യാ​യി​രു​ന്നു ആ​ക്ര​മ​ണം.

പോ​ലീ​സും ബോം​ബ് സ്‌​ക്വാ​ഡും സം​ഭ​വ സ്ഥ​ല​ത്ത് എ​ത്തി പ​രി​ശോ​ധ​ന​ക​ള്‍ ന​ട​ത്തി. ചെ​റു​കു​ന്നി​ൽ ഫ്ല​ക്സ് ന​ശി​പ്പി​ച്ച​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് സി​പി​എം-​ബി​ജെ​പി ത​ർ​ക്ക​മു​ണ്ടാ​യി​രു​ന്നു. ആ​ക്ര​മ​ണ​ത്തി​ന് പി​ന്നി​ല്‍ സി​പി​എം ആ​ണെ​ന്ന് ബി​ജെ​പി ആ​രോ​പി​ച്ചു.