ന്യൂ​ഡ​ൽ​ഹി: രാ​ജ്യ​ത്തെ യു​വ​ജ​ന​ങ്ങ​ളു​ടെ സ​മ​ഗ്ര വി​ക​സ​നം ല​ക്ഷ്യ​മി​ട്ട് 62,000 കോ​ടി രൂ​പ​യു​ടെ വി​ക​സ​ന പ​ദ്ധ​തി​ക​ൾ പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി ഉ​ദ്ഘാ​ട​നം ചെ​യ്യും. ശ​നി​യാ​ഴ്ച രാ​വി​ലെ 11ന് ​ആ​ണ് ഡ​ൽ​ഹി​യി​ലെ വി​ജ്ഞാ​ൻ ഭ​വ​നി​ൽ‌ ഉ​ദ്ഘാ​ട​നം.

രാ​ജ്യ​ത്തെ യു​വ​ജ​ന​ങ്ങ​ളു​ടെ വി​ദ്യാ​ഭ്യാ​സം, വൈ​ദ​ഗ്ധ്യം, സം​ര​ഭ​ക​ത്വം എ​ന്നി​വ​യ്ക്ക് പ്രാ​തി​നി​ധ്യം ന​ൽ​കു​ന്ന​താ​ണ് പ​ദ്ധ​തി​ക​ൾ. ദേ​ശീ​യ നൈ​പു​ണ്യ സ​മ്മേ​ള​ന​ത്തി​ന്‍റെ നാ​ലാ​മ​ത് പ​തി​പ്പാ​യ കൗ​ശ​ൽ ദീ​ക്ഷ​ന്ത് സ​മാ​രോ​ഹും പ​രി​പാ​ടി​യി​ൽ ഉ​ൾ​പ്പെ​ടും.

നൈ​പു​ണ്യ വി​ക​സ​ന, സം​രം​ഭ​ക​ത്വ മ​ന്ത്രാ​ല​യ​ത്തി​ന് കീ​ഴി​ലു​ള്ള വ്യാ​വ​സാ​യി​ക പ​രി​ശീ​ല​ന സ്ഥാ​പ​ന​ങ്ങ​ളി​ൽ നി​ന്നും ദേ​ശീ​യ​ത​ല​ത്തി​ൽ ഉ​ന്ന​ത വി​ജ​യം നേ​ടി​യ 46 പേ​രെ പ്ര​ധാ​ന​മ​ന്ത്രി ച​ട​ങ്ങി​ൽ അ​നു​മോ​ദി​ക്കും.