വനിതാ ഏകദിന ലോകകപ്പിൽ ദക്ഷിണാഫ്രിക്കയ്ക്ക് ദയനീയ പരാജയം
Saturday, October 4, 2025 2:05 AM IST
ഗുവഹത്തി: ഗുവഹത്തിയില്‍ നടന്ന 2025 എസിസി വനിതാ ഏകദിന ലോകകപ്പ് ക്രിക്കറ്റ് മത്സരത്തില്‍ ദയനീയ പരാജയം ഏറ്റുവാങ്ങി ദക്ഷിണാഫ്രിക്ക. മത്സരത്തില്‍ ദക്ഷിണാഫ്രിക്കയെ ഇംഗ്ലണ്ട് 10 വിക്കറ്റിന് തോല്‍പ്പിച്ചു. ദക്ഷിണാഫ്രിക്ക 20.4 ഓവറിൽ 69 റൺസിന് പുറത്തായപ്പോൾ 15 ഓവറിനുള്ളിൽ വിക്കറ്റ് നഷ്ടമില്ലാതെ ഇംഗ്ലണ്ട് വിജയത്തിലെത്തി.
മറുപടി ബാറ്റിംഗിൽ 14.1 ഓവറില്‍ വിക്കറ്റ് നഷ്ടമില്ലാതെ 73 റണ്‍സ് അടിച്ചെടുത്താണ് ഇംഗ്ലണ്ട് അനായാസം വിജയം സ്വന്തമാക്കിയത്. ഓപ്പണര്‍മാരായ ടമ്മി ബ്യുമോണ്ട് (35 പന്തില്‍ പുറത്താകാതെ 21), എമി ജോണ്‍സ് (50 പന്തില്‍ പുറത്താകാതെ 40) എന്നിവരാണ് ഇംഗ്ലണ്ടിനെ വിജയത്തിലെത്തിച്ചത്.
ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത ദക്ഷിണാഫ്രിക്കയുടെ വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ സിനാലോ ജാഫ്ത (36 പന്തില്‍ 22) മാത്രമാണ് ദക്ഷിണാഫ്രിക്ക നിരയില്‍ രണ്ടക്കം കണ്ടത്. നാല് ഓവറില്‍ ഏഴ് റണ്‍സ് മാത്രം വഴങ്ങി മൂന്ന് വിക്കറ്റുകള്‍ വീഴ്ത്തിയ ഇംഗ്ലണ്ടിന്റെ ലിന്‍സെ സ്മിത്താണ് കളിയിലെ താരം.