കൊ​ച്ചി: എ​റ​ണാ​കു​ള​ത്ത് നി​യ​ന്ത്ര​ണം വി​ട്ട ബൈ​ക്ക് മെ​ട്രോ തൂ​ണി​ലി​ടി​ച്ചു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ യു​വാ​വി​നും യു​വ​തി​ക്കും ഗു​രു​ത​ര പ​രി​ക്ക്. വൈ​റ്റി​ല- തൃ​പ്പൂ​ണി​ത്തു​റ റൂ​ട്ടി​ൽ ച​ന്പ​ക്ക​ര മാ​ർ​ക്ക​റ്റി​ന് സ​മീ​പ​മാ​ണ് അ​പ​ക​ടം ന​ട​ന്ന​ത്.

ശ​നി​യാ​ഴ്ച പു​ല​ർ​ച്ചെ ഒ​രു മ​ണി​യോ​ടെ ആ​യി​രു​ന്നു സം​ഭ​വം. തു​ട​ർ​ന്ന് നാ​ട്ടു​കാ​ർ ഉ​ട​ൻ ത​ന്നെ ഇ​രു​വ​രെ​യും വൈ​റ്റി​ല​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. എ​ന്നാ​ൽ അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട​വ​രെ ഇ​തു​വ​രെ തി​രി​ച്ച​റി​ഞ്ഞി​ട്ടി​ല്ല.

വൈ​റ്റി​ല ഭാ​ഗ​ത്ത് നി​ന്ന് വ​ന്ന ബൈ​ക്ക് ച​മ്പ​ക്ക​ര പാ​ല​ത്തി​ന്‍റെ ഇ​റ​ക്കം ഇ​റ​ങ്ങി വ​രു​ന്ന​തി​നി​ടെ നി​യ​ന്ത്ര​ണം ന​ഷ്ട​പ്പെ​ട്ട് മെ​ട്രോ പി​ല്ല​ർ സി.​പി. 953ൽ ​ഇ​ടി​യ്ക്കു​ക​യാ​യി​രു​ന്നു. കു​ട്ട​നാ​ട് ര​ജി​സ്ട്രേ​ഷ​ന​നി​ലു​ള്ള ബൈ​ക്ക് ആ​ണ് അ​പ​ക​ട​ത്തി​ൽ​പെ​ട്ട​ത്.