സൈക്കിളിൽ കാറിടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്ന എട്ടു വയസുകാരൻ മരിച്ചു
Saturday, October 4, 2025 10:18 AM IST
ആലപ്പുഴ: പുന്നപ്രയിൽ സൈക്കിളിൽ കാറിടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്ന എട്ടു വയസുകാരൻ മരിച്ചു. നീർക്കുന്നം വെളിമ്പറമ്പിൽ അബ്ദുസലാമിന്റെ മകൻ സഹലാണ് മരിച്ചത്.
വെള്ളിയാഴ്ച ഉച്ചക്ക് പുന്നപ്ര ചന്ത ജംംഗ്ഷന് സമീപമാണ് അപകടമുണ്ടായത്. ബന്ധുവായ ആയിഷക്കൊപ്പം സൈക്കിളിൽ സഞ്ചരിക്കവെ നിയന്ത്രണംവിട്ട കാർ ഇടിക്കുകയായിരുന്നു. തുടർന്ന് ഡിവൈഡറിൽ ഇടിച്ചാണ് കാർ നിന്നത്.
ഉടൻ തന്നെ ആയിഷയെയും സഹലിനെയും വണ്ടാനം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ചികിത്സയിലിരിക്കെ ഇന്ന് പുലർച്ചെ സഹൽ മരിച്ചു. പുന്നപ്ര ജെബിഎസ് സ്കൂളിലെ വിദ്യാർഥിയാണ് സഹൽ.