ഓസീസ് പര്യടനം: ടി20യിൽ സൂര്യകുമാർ നയിക്കും; സഞ്ജു ടീമിൽ
Saturday, October 4, 2025 4:16 PM IST
അഹമ്മദാബാദ്: ഓസ്ട്രേലിയയ്ക്കെതിരായ ടി20 പരന്പരയ്ക്കുള്ള ടീമിനെയും പ്രഖ്യാപിച്ചു. പതിനാറംഗ ടീമിനെയാണ് പ്രഖ്യാപിച്ചത്. സൂര്യകുമാർ യാദവാണ് ക്യാപ്റ്റൻ. ശുഭ്മാന്‍ ഗില്‍ ആണ് വൈസ് ക്യാപ്റ്റൻ. മലയാളി താരം സഞ്ജു സാംസണും ടീമിലുണ്ട്.
ഹാര്‍ദിക് പാണ്ഡ്യക്ക് പകരം നിതീഷ് കുമാര്‍ റെഡ്ഡി ടീമിലെത്തി എന്നുള്ളത്. പരിക്കിനെ തുടര്‍ന്ന് ഹാര്‍ദിക് ഏഷ്യാ കപ്പ് ഫൈനല്‍ മത്സരം കളിച്ചിരുന്നില്ല. ജസ്പ്രിത് ബുമ്ര പേസ് ഡിപ്പാര്‍ട്ട്മെന്റ് നയിക്കുമ്പോള്‍ മുഹമ്മദ് സിറാജിനെ പരിഗണിച്ചില്ല. വാഷിംഗ്ടണ്‍ സുന്ദറിനേയും ടീമിലേക്ക് തിരിച്ചുവിളിച്ചു.
ബുമ്രയ്ക്ക് പുറമെ ഹര്‍ഷിത് റാണ, അര്‍ഷ്ദീപ് സിംഗ് എന്നിവരാണ് ടീമിലെ മറ്റു പേസര്‍മാര്‍. ശിവം ദുബെ, നിതീഷ് കുമാര്‍ റെഡ്ഡി എന്നിവര്‍ പേസ് ഓള്‍റൗണ്ടര്‍മാരും. വാഷിംഗ്ടണ്‍ സുന്ദര്‍, കുല്‍ദീപ് യാദവ്, വരുണ്‍ ചക്രവര്‍ക്കി, അക്സര്‍ പട്ടേല്‍ എന്നിവരാണ് ടീമിലെ സ്പിന്നര്‍മാര്‍.
സഞ്ജുവിനൊപ്പം വിക്കറ്റ് കീപ്പറായി ജിതേഷ് ശര്‍മയും ടീമില്‍ ഇടം നേടി. ഗില്‍, നിതീഷ് കുമാര്‍ റെഡ്ഡി, അക്സര്‍ പട്ടേല്‍, ഹര്‍ഷിത് റാണ, വാഷിംഗ്ടണ്‍ സുന്ദര്‍ എന്നിവരാണ് രണ്ട് ഫോര്‍മാറ്റിനുള്ള ടീമിലും ഉള്‍പ്പെട്ട താരങ്ങള്‍.
ഓസ്ട്രേലിയന്‍ പര്യടനത്തിനുള്ള ഇന്ത്യയുടെ ടി20 ടീം: സൂര്യകുമാര്‍ യാദവ് (ക്യാപ്റ്റന്‍), അഭിഷേക് ശര്‍മ, ശുഭ്മാന്‍ ഗില്‍ (വൈസ് ക്യാപ്റ്റന്‍), നിതീഷ് കുമാര്‍ റെഡ്ഢി, ശിവം ദുബെ, അക്സര്‍ പട്ടേല്‍, ജിതേഷ് ശര്‍മ (വിക്കറ്റ് കീപ്പര്‍), വരുണ്‍ ചക്രവര്‍ത്തി, ജസ്പ്രിത് ബുമ്ര, അര്‍ഷ്ദീപ് സിംഗ്, കുല്‍ദീപ് യാദവ്, ഹര്‍ഷിത് റാണ, സഞ്ജു സാംസണ് (വിക്കറ്റ് കീപ്പര്‍), റിങ്കു സിംഗ്, വാഷിംഗ്ടണ്‍ സുന്ദര്‍.
അഞ്ച് മത്സരങ്ങളാണ് ടി20 പരമ്പരയിലുള്ളത്. ഒക്ടോബർ 29 ന് കാൻബറയിലാണ് ആദ്യ മത്സരം.