മെ​ൽ​ബ​ൺ: ന്യൂ​സി​ല​ൻ​ഡി​നെ​തി​രാ​യ ടി20 ​പ​ര​മ്പ​ര സ്വ​ന്ത​മാ​ക്കി ഓ​സ്ട്രേ​ലി​യ. ഇ​ന്ന് ന​ട​ന്ന മൂ​ന്നാം മ​ത്സ​ര​ത്തി​ൽ മൂ​ന്ന് വി​ക്ക​റ്റി​ന് വി​ജ​യി​ച്ച​തോ​ടെ​യാ​ണ് ഓ​സീ​സ് പ​ര​ന്പ​ര സ്വ​ന്ത​മാ​ക്കി​യ​ത്.

2-0 എ​ന്ന മാ​ർ​ജി​നി​ലാ​ണ് പ​ര​ന്പ​ര ഓ​സീ​സ് വി​ജ​യി​ച്ച​ത്. ആ​ദ്യ മ​ത്സ​ര​ത്തി​ൽ‌ ഓ​സീ​സ് ആ​റ് വി​ക്ക​റ്റി​ന് വി​ജ​യി​ച്ചി​രു​ന്നു. എ​ന്നാ​ൽ ര​ണ്ടാം മ​ത്സ​രം മ​ഴ​യെ തു​ട​ർ​ന്ന് ഉ​പേ​ക്ഷി​ച്ചു.

ഇ​ന്ന​ത്തെ മ​ത്സ​ര​ത്തി​ൽ ന്യൂ​സി​ല​ൻ‌​ഡ് ഉ​യ​ർ​ത്തി​യ 157 റ​ൺ​സ് വി​ജ​യ​ല​ക്ഷ്യം പി​ന്തു​ട​ർ​ന്ന ഓ​സ്ട്രേ​ലി​യ ര​ണ്ടോ​വ​ർ ബാ​ക്കി​നി​ൽ​ക്കെ ല​ക്ഷ്യം മ​റി​ക​ട​ന്നു. നാ​യ​ക​ൻ മി​ച്ച​ൽ മാ​ർ​ഷി​ന്‍റെ വെ​ടി​ക്കെ​ട്ട് സെ​ഞ്ചു​റി​യു​ടെ മി​ക​വി​ലാ​ണ് ഓ​സീ​സ് വി​ജ​യി​ച്ച​ത്.

മാ​ർ​ഷ് 103 റ​ൺ​സാ​ണ് എ​ടു​ത്ത​ത്. 52 പ​ന്തി​ൽ എ​ട്ട് ബൗ​ണ്ട​റി​യും ഏ​ഴ് സി​ക്സും അ​ട​ങ്ങു​ന്ന​താ​യി​രു​ന്നു മാ​ർ​ഷി​ന്‍റെ ഇ​ന്നിം​ഗ്സ്. മി​ച്ച​ൽ ഓ​വ​ൺ 14 റ​ൺ​സെ​ടു​ത്തു.

ന്യൂ​സി​ല​ൻ​ഡി​ന് വേ​ണ്ടി ജെ​യിം​സ് നീ​ഷാം നാ​ല് വി​ക്ക​റ്റെ​ടു​ത്തു. ജേ​ക്ക​ബ് ഡ​ഫി ര​ണ്ട് വി​ക്ക​റ്റും ബെ​ൻ സി​യേ​ഴ്സ് ഒ​രു വി​ക്ക​റ്റും വീ​ഴ്ത്തി.