എൻഎസ്എസ് താലൂക്ക് യൂണിയൻ ഭാരവാഹികളുടെ അടിയന്തര യോഗം വിളിച്ച് സുകുമാരൻ നായര്‍; യോഗം ഞായറാഴ്ച
Saturday, October 4, 2025 5:15 PM IST
പത്തനംതിട്ട: എൻഎസ്എസ് താലൂക്ക് യൂണിയൻ ഭാരവാഹികളുടെ അടിയന്തര യോഗം വിളിച്ച് എൻഎസ്എസ് ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായര്‍. ഞായറാഴ്ച രാവിലെ 11 നാണ് യോഗം വിളിച്ചിരിക്കുന്നത്.
ശബരിമലയിലെ ഇടത് അനുകൂല നിലപാടിനെതിരെ നേതൃത്വത്തിനെതിരെ പ്രതിഷേധമുയരുന്നതിനിടെയാണ് ജനറൽ സെക്രട്ടറി യോഗം വിളിച്ചിരിക്കുന്നത്. എൻഎസ്എസിനെതിരെ ഉയർന്ന വിഷയങ്ങളിൽ ജനറൽ സെക്രട്ടറി വിശദീകരണം നൽകും.
എൻഎസ്എസ് താലൂക്ക് യൂണിയൻ സെക്രട്ടറിമാരും പ്രസിഡന്റുമാരും പങ്കെടുക്കണമെന്നാണ് നിര്‍ദേശം.