കോ​ട്ട​യം: എ​ൻ​എ​സ്എ​സ് ജ​ന​റ​ൽ സെ​ക്ര​ട്ട​റി ജി. ​സു​കു​മാ​ര​ൻ നാ​യ​ർ വി​ളി​ച്ച താ​ലൂ​ക്ക് യൂ​ണി​യ​ൻ ഭാ​ര​വാ​ഹി​ക​ളു​ടെ അ​ടി​യ​ന്ത​ര യോ​ഗം മാ​റ്റി​വ​ച്ചു. ഞാ​യ​റാ​ഴ്ച പെ​രു​ന്ന​യി​ലെ എ​ൻ​എ​സ്എ​സ് ആ​സ്ഥാ​ന​ത്താ​ണ് യോ​ഗം നി​ശ്ച​യി​ച്ചി​രു​ന്ന​ത്.

ശ​ബ​രി​മ​ല വി​ഷ​യ​ത്തി​ൽ എ​ൻ​എ​സ്എ​സ് സ്വീ​ക​രി​ച്ച സ​ർ​ക്കാ​ർ അ​നു​കൂ​ല നി​ല​പാ​ട് താ​ഴെ​ത്ത​ട്ടി​ലേ​ക്ക് വി​ശ​ദീ​ക​രി​ക്കാ​നാ​ണ് ജ​ന​റ​ൽ സെ​ക്ര​ട്ട​റി യോ​ഗം വി​ളി​ച്ചി​രു​ന്ന​ത്. യോ​ഗ​ത്തി​ൽ പ​ങ്കെ​ടു​ക്കു​ന്ന​തി​ന് ഭൂ​രി​ഭാ​ഗം താ​ലൂ​ക്ക് യൂ​ണി​യ​ൻ ഭാ​ര​വാ​ഹി​ക​ളും അ​സൗ​ക​ര്യം അ​റി​യി​ച്ച​തി​നെ തു​ട​ർ​ന്നാ​ണ് പി​ന്നീ​ട് ഒ​രു ദി​വ​സ​ത്തേ​ക്ക് യോ​ഗം മാ​റ്റി​യ​ത്.

സ​ർ​ക്കാ​ർ അ​നു​കൂ​ല നി​ല​പാ​ടി​ൽ ജ​ന​റ​ൽ സെ​ക്ര​ട്ട​റി​ക്കെ​തി​രെ വ്യ​ക്തി​പ​ര​മാ​യ അ​ട​ക്കം വ​ലി​യ വി​മ​ർ​ശ​ന​ങ്ങ​ൾ ഉ​യ​ർ​ന്ന പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണ് കാ​ര്യ​ങ്ങ​ൾ വി​ശ​ദീ​ക​രി​ക്കാ​ൻ യോ​ഗം വി​ളി​ച്ച​ത്.