മഞ്ചേരിയിൽ ബൈക്ക് സൈക്കിളിൽ ഇടിച്ചു; അഞ്ച് വയസുകാരൻ മരിച്ചു
Saturday, October 4, 2025 8:17 PM IST
മലപ്പുറം: മഞ്ചേരിയിൽ ബൈക്ക് സൈക്കിളിൽ ഇടിച്ച് അപകടം. മഞ്ചേരി നറുകരയിലാണ് സംഭവം.
അപകടത്തിൽ അഞ്ച് വയസുകാരനായ ഇസിയാൻ മരിച്ചു. ഇന്ന് വൈകുന്നേരമാണ് അപകടമുണ്ടായത്.
ഗുരുതരമായി പരിക്കേറ്റ കുട്ടിയെ ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. പോസ്റ്റ്മോർട്ടത്തിന് ശേഷം കുടുംബത്തിന് വിട്ടുനൽകും.