തി​രു​വ​ന​ന്ത​പു​രം: വി​വാ​ദ​ങ്ങ​ളും വെ​ളി​പ്പെ​ടു​ത്ത​ലു​ക​ളും തു​ട​രു​ന്ന​തി​നി​ടെ ന​വീ​ക​ര​ണം പൂ​ർ​ത്തി​യാ​ക്കി​യ ശ​ബ​രി​മ​ല​യി​ലെ സ്വ​ർ​ണ​പ്പാ​ളി​ക​ൾ ഒ​ക്ടോ​ബ​ർ പ​തി​നേ​ഴാം തീ​യ​തി പു​നഃ​സ്ഥാ​പി​ക്കും. സ്വ​ർ​ണ​പ്പാ​ളി​ക​ൾ പു​നഃ​സ്ഥാ​പി​ക്കാ​ൻ ഹൈ​ക്കോ​ട​തി​യു​ടെ അ​നു​മ​തി ല​ഭി​ച്ച​താ​യി ദേ​വ​സ്വം ബോ​ർ​ഡ് അ​റി​യി​ച്ചു.

തു​ല​മാ​സ പൂ​ജ​ക​ൾ​ക്കാ​യി ഒ​ക്ടോ​ബ​ർ 17ന് ​വൈ​കു​ന്നേ​രം അ​ഞ്ചി​നാ​ണ് ശ​ബ​രി​മ​ല​ക്ഷേ​ത്ര​ത്തി​ൽ ന​ട തു​റ​ക്കു​ന്ന​ത്. ഇ​തി​ന് മു​ന്നോ​ടി​യാ​യി ത​ന്ത്രി​യു​ടെ നി​ർ​ദേ​ശാ​നു​സ​ര​ണം സ്വ​ർ​ണ​പ്പാ​ളി സ്ഥാ​പി​ക്കു​മെ​ന്നാ​ണ് ദേ​വ​സ്വം അ​റി​യി​ച്ചി​രി​ക്കു​ന്ന​ത്.

ന​വീ​ക​ര​ണം പൂ​ർ​ത്തി​യാ​ക്കി​യ സ്വ​ർ​ണ​പ്പാ​ളി​ക​ൾ ഏ​താ​നും ദി​വ​സ​ങ്ങ​ൾ​ക്കു മു​ൻ​പേ​ത​ന്നെ സ​ന്നി​ധാ​ന​ത്ത് തി​രി​ച്ചെ​ത്തി​ക്കു​ക​യും അ​ത് സ​ന്നി​ധാ​ന​ത്തെ ദേ​വ​സ്വം​ബോ​ർ​ഡി​ന്‍റെ സ്ട്രോം​ഗ് റൂ​മി​ൽ സൂ​ക്ഷി​ക്കു​ക​യും ചെ​യ്‌​തി​ട്ടു​ണ്ട്.