ബ്രിട്ടീഷ് പ്രധാനമന്ത്രി ബുധനാഴ്ച ഇന്ത്യയിലെത്തും
Saturday, October 4, 2025 11:55 PM IST
ന്യൂഡൽഹി: ബ്രിട്ടീഷ് പ്രധാനമന്ത്രി കെയിർ സ്റ്റാമർ ബുധനാഴ്ച ഇന്ത്യയിലെത്തും. ഒക്ടോബർ എട്ട്, ഒൻപത് തീയതികളിൽ രണ്ട് ദിവസത്തെ സന്ദർശനത്തിനാണ് ബ്രിട്ടീഷ് പ്രധാനമന്ത്രി എത്തുന്നതെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചു.
ബ്രിട്ടീഷ് പ്രധാനമന്ത്രിയുടെ ഇന്ത്യയിലേക്കുള്ള ആദ്യ ഔദ്യോഗിക സന്ദർശനമാണിത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ക്ഷണം സ്വീകരിച്ചാണ് സ്റ്റാമർ എത്തുന്നത്.
വ്യാപാരം, സാങ്കേതികവിദ്യ, പ്രതിരോധം, സുരക്ഷ എന്നിവയിൽ ഉഭയകക്ഷി സഹകരണം ശക്തമാക്കുകയാണ് സന്ദർശനത്തിന്റെ പ്രധാന ലക്ഷ്യം. മുംബൈയിൽ നടക്കുന്ന ഗ്ലോബൽ ഫിൻടെക് ഫെസ്റ്റ് 2025-ലും ഇരു പ്രധാനമന്ത്രിമാരും പങ്കെടുത്ത് മുഖ്യ പ്രഭാഷണങ്ങൾ നടത്തും.