ക​റാ​ച്ചി: ഏ​ഷ്യാ​ക​പ്പ് ട്രോ​ഫി ഇ​ന്ത്യ​യ്ക്ക് കൈ​മാ​റാ​തി​രു​ന്ന പാ​ക് ആ​ഭ്യ​ന്ത​ര മ​ന്ത്രി​യും ഏ​ഷ്യ​ൻ ക്രി​ക്ക​റ്റ് കൗ​ൺ​സി​ൽ പ്ര​സി​ഡ​ന്‍റു​മാ​യ മൊ​ഹ്സി​ൻ ന​ഖ്‌​വി​യെ പാ​ക്കി​സ്ഥാ​ൻ ആ​ദ​രി​ക്കു​ന്നു. ന​ഖ്‌​വി​ക്ക് സു​ൽ​ഫി​ക്ക​ർ അ​ലി ഭൂ​ട്ടോ എ​ക്‌​സ​ല​ൻ​സ് ഗോ​ൾ​ഡ് മെ​ഡ​ൽ സ​മ്മാ​നി​ക്കു​മെ​ന്നാ​ണ് റി​പ്പോ​ർ​ട്ട്.

ട്രോ​ഫി കൈ​മാ​റാ​തി​രു​ന്ന​ത് ന​ഖ്‌​വി​യെ​ടു​ത്ത ധീ​ര​മാ​യ നി​ല​പാ​ടാ​ണ്. ഇ​ത് അം​ഗീ​ക​രി​ച്ചാ​ണ് പു​ര​സ്‌​കാ​രം ന​ൽ​കു​ന്ന​തെ​ന്നാ​ണ് സൂ​ച​ന. ന​ഖ്‌​വി​യെ ആ​ദ​രി​ക്കാ​നു​ള്ള തീ​രു​മാ​ന​ത്തി​ന് പാ​ക്കി​സ്ഥാ​നി​ലെ രാ​ഷ്ട്രീ​യ - കാ​യി​ക വൃ​ത്ത​ങ്ങ​ളി​ല്‍ നി​ന്നെ​ല്ലാം പി​ന്തു​ണ​യു​ണ്ട്.

ക​റാ​ച്ചി​യി​ൽ ഔ​ദ്യോ​ഗി​ക ച​ട​ങ്ങ് ന​ട​ത്തു​മെ​ന്നാ​ണ് വി​വ​രം. പി​പി​പി ചെ​യ​ർ​മാ​ൻ ബി​ലാ​വ​ൽ ഭൂ​ട്ടോ സ​ർ​ദാ​രി​യെ മു​ഖ്യാ​തി​ഥി​യാ​യി ക്ഷ​ണി​ച്ചി​ട്ടു​ണ്ട്. അ​ദ്ദേ​ഹ​ത്തി​ന്‍റെ സൗ​ക​ര്യം അ​നു​സ​രി​ച്ചാ​യി​രി​ക്കും തീ​യ​തി നി​ശ്ച​യി​ക്കു​ക.

ഏ​ഷ്യാ​ക​പ്പ് ഫൈ​ന​ലി​നു​ശേ​ഷം ഇ​ന്ത്യ​ൻ ടീം ​ന​ഖ്‌​വി​യി​ൽ​നി​ന്ന് ട്രോ​ഫി വാ​ങ്ങാ​ൻ ത​യാ​റാ​യി​രു​ന്നി​ല്ല. ഇ​തോ​ടെ ട്രോ​ഫി കൈ​വ​ശം​വെ​ച്ച അ​ദ്ദേ​ഹം ടീ​മി​ന് ആ​വ​ശ്യ​മു​ണ്ടെ​ങ്കി​ൽ എ​സി​സി ആ​സ്ഥാ​ന​ത്തെ​ത്തി അ​ത് കൈ​പ്പ​റ്റ​ട്ടെ​യെ​ന്ന നി​ല​പാ​ടെ​ടു​ക്കു​ക​യാ​യി​രു​ന്നു.