സിപിഎം -എസ്ഡിപിഐ സംഘര്‍ഷം; മൂന്ന് പേർക്ക് പരിക്ക്
Sunday, October 5, 2025 2:24 AM IST
തിരുവനന്തപുരം: ഫ്ലക്സ് ബോർഡ് സ്ഥാപിച്ചതിനെ ചൊല്ലിയുള്ള തർക്കത്തിനു പിന്നാലെ സിപിഎം - എസ്ഡിപിഐ സംഘർഷം. തിരുവനന്തപുരം നെടുമങ്ങാട്ടുണ്ടായ സംഭവത്തിൽ മൂന്ന് എസ്ഡിപിഐ പ്രവര്‍ത്തകര്‍ക്ക് പരിക്കേറ്റു.
നിസാം, നാദിര്‍ഷ, ഷംനാദ് എന്നിവര്‍ക്കാണ് പരിക്കേറ്റത്. നിസാമിന് നെറ്റിയിലും കാല്‍മുട്ടിനും പരിക്കേറ്റു. ഇവര്‍ നെടുമങ്ങാട് ജില്ലാ ആശുപത്രിയില്‍ ചികിത്സതേടിയെങ്കിലും പിന്നീട് മെഡിക്കല്‍ കോളജിലേക്ക് മാറ്റി.
സംഘർഷ സാധ്യത കണക്കിലെടുത്ത് സ്ഥലത്ത് വൻ പോലീസ് സംഘം നിലയുറപ്പിച്ചിരിക്കുകയാണ്.