നെന്മാറ ഇരട്ടക്കൊലക്കേസ്: തൂക്കുകയറിനെ പേടിക്കുന്ന ആളൊന്നുമല്ല താനെന്ന് പ്രതി ചെന്താമര
Sunday, October 5, 2025 3:30 AM IST
പാലക്കാട്: വധശിക്ഷയെ ഭയക്കുന്നില്ലെന്ന് കൊലക്കേസിൽ ജാമ്യത്തിലിറങ്ങിയ ശേഷം നെന്മാറയിൽ ഇരട്ടക്കൊല നടത്തിയ പ്രതി ചെന്താമര. ജനുവരി 27ന് ആയിരുന്നു ആദ്യ കൊലക്കേസിൽ ജാമ്യത്തിലിറങ്ങിയ പ്രതി ഇരട്ടക്കൊലപാതകം ചെയ്തത്.
2019ൽ പോത്തുണ്ടി സ്വദേശിനി സജിതയെ കൊലപ്പെടുത്തിയ കേസിലാണ് ചെന്താമര ആദ്യം പിടിയിലാകുന്നത്. ഈ കേസിൽ കോടതി അടുത്തയാഴ്ച വിധി പറയും. സജിത കൊലക്കേസിൽ ജാമ്യത്തിലിറങ്ങിയ ശേഷമായിരുന്നു തുടർന്നുള്ള കൊലപാതകങ്ങൾ.
കോടതിയില്‍ ഹാജരാക്കി തിരികെ കൊണ്ടുപോകുന്പോഴായിരുന്നു ചെന്താമര ശിക്ഷാവിധിയെ ഭയക്കുന്നില്ലെന്ന് മാധ്യമങ്ങളോട് പ്രതികരിച്ചത്. വധശിക്ഷ ലഭിക്കുമെന്ന് ഭയമുണ്ടോയെന്ന ചോദ്യത്തിന് തൂക്കുകയറിനെ പേടിക്കുന്ന ആളൊന്നുമല്ല താനെന്നാണ് ചെന്താമര പറഞ്ഞത്.
ജാമ്യത്തിലിറങ്ങിയ പ്രതി കൊല്ലപ്പെട്ട സജിതയുടെ ഭർത്താവ് സുധാകരനെയും ഭർതൃമാതാവ് ലക്ഷ്മിയെയുമാണ് വീടിനുമുന്നിലിട്ട് വെട്ടിക്കൊലപ്പെടുത്തിയത്.