ഓണം ബംപർ മൂന്നാം സമ്മാനം കുടുംബശ്രീ അംഗങ്ങൾക്ക്
Sunday, October 5, 2025 8:19 AM IST
പൂഞ്ഞാർ: കേരള ഭാഗ്യക്കുറിയുടെ ഓണം ബംപർ മൂന്നാം സമ്മാനമായ 50 ലക്ഷം രൂപ പയ്യാനിത്തോട്ടം സൂര്യ കുടുംബശ്രീ അംഗങ്ങളായ സൗമ്യ സുജീവ്, ഉഷാ സാബു, ഉഷാ മോഹനൻ, രമ്യ അനൂപ്, സാലി സാബു എന്നിവർ ചേർന്ന് എടുത്ത ടിക്കറ്റിന്.
ടിഎച്ച് 668650 എന്ന ടിക്കറ്റിനാണ് സമ്മാനം അടിച്ചത്. ഇതിൽ നാല് പേരും പിഎംഎവൈ പദ്ധതിപ്രകാരം വീടുനിർമാണം നടത്തിവരികയായിരുന്നു. ഫണ്ട് കിട്ടാത്തതു കാരണം വീട് പണി മുടങ്ങിക്കിടന്ന അവസ്ഥയിലാണ് ഇവരെ ഭാഗ്യം കടാക്ഷിച്ചത്.