തി​രു​വ​ന​ന്ത​പു​രം: 49-ാമ​ത് വ​യ​ലാ​ര്‍ സാ​ഹി​ത്യ ​പു​ര​സ്‌​കാ​രം ഇ. ​സ​ന്തോ​ഷ് കു​മാ​റി​ന്. ത​പോ​മ​യി​യു​ടെ അ​ച്ഛ​ന്‍ എ​ന്ന കൃ​തി​ക്കാ​ണ് പു​ര​സ്‌​കാ​രം ലഭിച്ചത്. ഞാ​യ​റാ​ഴ്ച തി​രു​വ​ന​ന്ത​പു​രം മ​സ്‌​ക്ക​റ്റ് ഹോ​ട്ട​ലി​ല്‍ ചേ​ര്‍​ന്ന ജ​ഡ്ജിം​ഗ് ക​മ്മി​റ്റി​യു​ടെ ശി​പാ​ര്‍​ശ വ​യ​ലാ​ര്‍ രാ​മ​വ​ര്‍​മ്മ മെ​മ്മോ​റി​യ​ല്‍ ട്ര​സ്റ്റ് അം​ഗീ​ക​രി​ക്കു​ക​യാ​യി​രു​ന്നു.

ടി.​ഡി. രാ​മ​കൃ​ഷ്ണ​ന്‍, ഡോ. ​എ​ന്‍.​പി. ഹാ​ഫി​സ് മു​ഹ​മ്മ​ദ്, പ്രി​യ എ.​എ​സ്. എ​ന്നി​വ​ര്‍ അ​ട​ങ്ങി​യ​തായിരുന്നു ജ​ഡ്ജിം​ഗ് ക​മ്മി​റ്റി. ഒ​രു ല​ക്ഷം രൂ​പ​യും പ്ര​ശ​സ്ത ശി​ല്‍​പി കാ​നാ​യി കു​ഞ്ഞി​രാ​മ​ന്‍ വെ​ങ്ക​ല​ത്തി​ല്‍ നി​ര്‍​മി​ക്കു​ന്ന ശി​ല്പ​വും പ്ര​ശ​സ്തി പ​ത്ര​വു​മാ​ണ് അ​വാ​ര്‍​ഡ്. അ​വാ​ര്‍​ഡ് തു​ക ആ​ദാ​യ​നി​കു​തി പരിധിയിൽ നിന്നും ഒ​ഴി​വാ​ക്ക​പ്പെ​ട്ടി​ട്ടു​ണ്ട്.

വ​യ​ലാ​ര്‍ രാ​മ​വ​ര്‍​മ മെ​മ്മോ​റി​യ​ല്‍ ട്ര​സ്റ്റ് പ്ര​സി​ഡ​ന്‍റ് പെ​രു​മ്പ​ട​വം ശ്രീ​ധ​ര​ന്‍ ജ​ഡ്ജിം​ഗ് ക​മ്മി​റ്റി​യു​ടെ യോ​ഗ​ത്തി​ല്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. വ​യ​ലാ​ര്‍ രാ​മ​വ​ര്‍​മ​യു​ടെ ച​ര​മ​ദി​ന​മാ​യ ഒ​ക്ടോ​ബ​ര്‍ 27ന് വൈകിട്ട് 5.30​ന് തി​രു​വ​ന​ന്ത​പു​രം നി​ശാ​ഗ​ന്ധി ഓ​ഡി​റ്റോ​റി​യ​ത്തി​ല്‍ മാ​ലി​ന്യ​മു​ക്ത കേ​ര​ള​ത്തി​നാ​യു​ള്ള ഗ്രീ​ന്‍ പ്രോ​ട്ടോ​കോ​ള്‍ പാ​ലി​ച്ചു​കൊ​ണ്ട് പു​ര​സ്‌​കാ​ര സ​മ​ര്‍​പ്പ​ണ ച​ട​ങ്ങ് ന​ട​ക്കും.