ഫുട്ബോൾ മത്സരത്തിനിടെ കായിക അധ്യാപകനെ മർദിച്ച സംഭവം; നാല് വിദ്യാർഥികൾക്കെതിരെ കേസ്
Sunday, October 5, 2025 1:57 PM IST
മലപ്പുറം: ഫുട്ബോള്‍ മത്സരത്തിനിടെ കായിക അധ്യാപകനെ മര്‍ദിച്ച നാല് വിദ്യാര്‍ഥികള്‍ക്കെതിരെ കേസ്. പരിയാപുരം സെന്റ് മേരീസ് സ്കൂള്‍ വിദ്യാര്‍ഥികള്‍ക്കെതിരെയാണ് കേസെടുത്തത്.
മങ്കട ഉപജില്ല സ്കൂള്‍ കായിക മേളക്കിടെ ആയിരുന്നു അധ്യാപകനെ വിദ്യാര്‍ഥികള്‍ മര്‍ദിച്ചത്. കൊളത്തൂര്‍ നാഷണല്‍ ഹയര്‍ സെക്കണ്ടറി സ്കൂളിലെ കായിക അധ്യാപകന് ശ്രീരാഗിനാണ് മര്‍ദനമേറ്റത്.
പെരിന്തല്‍മണ്ണ പോളി ടെക്നിക് കോളജ് ഗ്രൗണ്ടില്‍ നടന്ന ഫുട്ബോള്‍ മത്സരത്തിനിടെ ഉണ്ടായ തര്‍ക്കമാണ് ആക്രമണത്തില്‍ കലാശിച്ചത്.
ഗോള്‍ കീപ്പറെ മര്‍ദിക്കുന്നത് തടയാന്‍ ശ്രമിക്കുന്നതിനിടെ ഒരു സംഘം ശ്രീരാഗിനെയും ആക്രമിക്കുകയായിരുന്നു. സംഭവത്തിന്റെ ദൃശ്യങ്ങളും പുറത്ത് വന്നിരുന്നു.