ലിസ് ജയ്മോൻ ജേക്കബിന് മിസ് സൗത്ത് ഇന്ത്യ കിരീടം
Sunday, October 5, 2025 2:14 PM IST
കോട്ടയം: മിസ് സൗത്ത് ഇന്ത്യ 2025 കിരീടം ലിസ് ജയ്മോൻ ജേക്കബ് വഞ്ചിപ്പുരക്കലിന്. കോട്ടയം കൈപ്പുഴ സ്വദേശിനിയാണ്.
2022ൽ മിസ് കേരളയായും ലിസ് തെരഞ്ഞെടുക്കപ്പെട്ടിരുന്നു. പിതാവ് ജയ്മോന് ജേക്കബ് (പ്ലാന്റര്‍). മാതാവ് സിമി (ഇന്റീരിയര്‍ ഡിസൈനർ). ജേക്കബ്, സന, യോഹാന്‍, യാര എന്നിവര്‍ സഹോദരങ്ങളാണ്.