സുകുമാരൻ നായർക്കെതിരെ പ്രമേയം പാസാക്കി എൻഎസ്എസ് കരയോഗം
Sunday, October 5, 2025 4:04 PM IST
ആലപ്പുഴ: സുകുമാരൻ നായർക്കെതിരെ പ്രമേയം പാസാക്കി എൻഎസ്എസ് കരയോഗം. ആലപ്പുഴ തലവടി ശ്രീദേവി വിലാസം 2280-ാം നമ്പർ കരയോഗമാണ് പ്രമേയം പാസാക്കിയത്.
ജനറൽ സെക്രട്ടറി സുകുമാരൻ നായരുടെ ശബരിമല നിലപാടിൽ പ്രതിഷേധിച്ചാണ് പ്രമേയം. ഞായറാഴ്ച നടന്ന വാർഷിക പൊതുയോഗത്തിൽ കുട്ടനാട് താലൂക്ക് യൂണിയൻ പ്രതിനിധികളുടെ സാന്നിധ്യത്തിലാണ് പ്രമേയം പാസാക്കിയത്.