പാക്കിസ്ഥാനെതിരെ ഇന്ത്യയ്ക്ക് രണ്ട് വിക്കറ്റ് നഷ്ടം
Sunday, October 5, 2025 4:37 PM IST
കൊളംബോ: ഐസിസി വനിതാ ഏകദിന ലോകകപ്പ് ക്രിക്കറ്റിൽ പാക്കിസ്ഥാനെതിരെ ഇന്ത്യയ്ക്ക് രണ്ട് വിക്കറ്റ് നഷ്ടം. ഓപ്പണറുമാരായ പ്രതീക റാവൽ, സ്മൃതി മന്ദാന എന്നിവരുടെ വിക്കറ്റുകളാണ് ഇന്ത്യയ്ക്ക് നഷ്ടമായത്.
റാവൽ 31 റണ്‍സും മന്ദാന 23 റണ്‍സും നേടിയാണ് മടങ്ങിയത്. ഇരുവരും ചേർന്ന് 48 റണ്‍സിന്റെ കൂട്ടുകെട്ട് പടുത്തുയർത്തിരുന്നു. നിലവിൽ ഹർലീൻ ഡിയോളും ഹർമൻപ്രീത് കൗറുമാണ് ക്രീസിൽ. 21.3 ഓറിൽ ഇന്ത്യ 96 റണ്‍സ് എന്നനിലയിലാണ്.
ടോസ് നേടിയ പാക്കിസ്ഥാൻ ഇന്ത്യയെ ബാറ്റിംഗിന് അയക്കുകയായിരുന്നു.