തി​രു​വ​ന​ന്ത​പു​രം: മെ​ഡി​ക്ക​ൽ കോ​ള​ജു​ക​ളി​ലെ ഹൃ​ദ​യ ശ​സ്ത്ര​ക്രി​യ ഉ​പ​ക​ര​ണ പ്ര​തി​സ​ന്ധി​ക്ക് പ​രി​ഹാ​ര​മാ​കു​ന്നു. തി​രു​വ​ന​ന്ത​പു​രം, കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ൽ കോ​ള​ജു​ക​ളി​ൽ ശ​സ്ത്ര​ക്രി​യ ഉ​പ​ക​ര​ണ​ങ്ങ​ൾ എ​ത്തി​ക്കു​ന്ന വി​ത​ര​ണ​ക്കാ​ർ​ക്ക് തി​ങ്ക​ളാ​ഴ്ച പ​ണം ന​ൽ​കും.

ഡി​എം​ഇ​യു​മാ​യി ക​ഴി​ഞ്ഞ ദി​വ​സം വി​ത​ര​ണ​ക്കാ​ർ ച​ർ​ച്ച ന​ട​ത്തി​യി​രു​ന്നു . തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ൽ കോ​ള​ജി​ന് 11 കോ​ടി​യും കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ൽ കോ​ള​ജി​ന് എ​ട്ടു കോ​ടി രൂ​പ​യു​മാ​ണ് വി​ത​ര​ണ​ക്കാ​ർ​ക്ക് ന​ൽ​കു​ക.

157 കോ​ടി രൂ​പ​യാ​ണ് വി​വി​ധ മെ​ഡി​ക്ക​ൽ കോ​ള​ജു​ക​ളി​ൽ നി​ന്നാ​യി ഹൃ​ദ​യ​ശ​സ്ത്ര​ക്രി​യ ഉ​പ​ക​ര​ണ വി​ത​ര​ണ​ക്കാ​ർ​ക്ക് കു​ടി​ശി​ക ഇ​ന​ത്തി​ൽ ന​ൽ​കാ​നു​ള്ള​ത്. പ​ണം കു​റ​ച്ചെ​ങ്കി​ലും ന​ൽ​കി​യി​ല്ലെ​ങ്കി​ൽ ഉ​പ​ക​ര​ണം തി​രി​ച്ചെ​ടു​ക്കു​മെ​ന്ന് വി​ത​ര​ണ​ക്കാ​ർ മു​ന്ന​റി​യി​പ്പ് ന​ൽ​കി​യി​രു​ന്നു. ഇ​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് തീ​രു​മാ​നം.