രാഷ്ട്രപതി ദ്രൗപതി മുര്‍മു ശബരിമലയിലേക്ക്
Sunday, October 5, 2025 8:40 PM IST
ന്യൂഡൽഹി: രാഷ്ട്രപതി ദ്രൗപതി മുർമു ശബരിമല ദർശനത്തിനായി കേരളത്തിലെത്തുന്നു. ഓക്ടോബർ 22നാണ് രാഷ്ട്രപതി ശബരിമലയിലെത്തുന്നത്. ഒക്ടോബർ 24 വരെ രാഷ്ട്രപതി കേരളത്തിൽ തുടരും.
നേരത്തെ ഒക്ടോബർ 19, 20 തീയതികളിൽ ദർശന സൗകര്യം ഒരുക്കാമെന്ന് സംസ്ഥാന സർക്കാർ രാഷ്ട്രപതി ഭവനെ അറിയിച്ചിരുന്നു. ഒക്ടോബർ 16നാണ് തുലാമാസ പൂജകൾക്കായി ശബരിമല നട തുറക്കുക.
രാഷ്ട്രപതിയുടെ സന്ദർശനത്തിനോടനുബന്ധിച്ച് ഒരുക്കങ്ങൾ ആരംഭിച്ചു കഴിഞ്ഞു. മേയിൽ രാഷ്ട്രപതി ശബരിമല സന്ദർശിക്കാൻ തീരുമാനിച്ചിരുന്നു. എന്നാൽ ഇന്ത്യ-പാക് സംഘർഷത്തെ തുടർന്ന് സന്ദർശനം മാറ്റിവയ്ക്കുകയായിരുന്നു.