ആലുവയിൽ തിമിംഗല ഛർദി പിടികൂടി
Sunday, October 5, 2025 11:43 PM IST
ആലുവ: ചുണങ്ങംവേലി രാജഗിരി ആശുപത്രിക്ക് സമീപം തിമിംഗല ഛർദി (ആംബർഗ്രീസ്) വനം വകുപ്പ് ഉദ്യോഗസ്ഥർ പിടികൂടി.
ചങ്ങനാശേരി സ്വദേശികളായ നാലു പേരാണ് കോടനാട് ഡിവിഷൻ വനം വകുപ്പിന്റെ പിടിയിലായത്.
പ്രതികളെ വനം വകുപ്പ് വിശദമായി ചോദ്യം ചെയ്യുകയാണ്. കൂടുതൽ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല.