കൊല്ലം എഴുകോണിൽ പോലീസുകാരെ ആക്രമിച്ച സംഭവം; പ്രതികൾ അറസ്റ്റിൽ
Monday, October 6, 2025 1:44 AM IST
കൊല്ലം: എഴുകോണിൽ പോലീസുകാരെ ആക്രമിച്ച പ്രതികൾ അറസ്റ്റിൽ. ഇരുമ്പനങ്ങാട് സ്വദേശി സുനിൽകുമാർ, മാറനാട് സ്വദേശികളായ അനന്തു, മഹേഷ് എന്നിവരാണ് അറസ്റ്റിലായത്.
മദ്യലഹരിയിൽ ആയിരുന്ന പ്രതികൾ സഞ്ചരിച്ച വാഹനം അപകടത്തിൽപ്പെട്ടിരുന്നു. സഹായത്തിനെത്തിയ പോലീസിനോടും നാട്ടുകാരോടും പ്രതികൾ തട്ടിക്കയറി. പിന്നാലെ സ്ഥലത്ത് എത്തിയ എസ്ഐ രജിത്തിനെയും മറ്റ് പോലീസുകാരെയും പ്രതികൾ അസഭ്യം പറഞ്ഞ് ആക്രമിക്കുകയായിരുന്നു.
പോലീസ് വാഹനത്തിനും കേടുപാടുകൾ വരുത്തി. അനന്തുവും മഹേഷും നിരവധി കേസുകളിൽ പ്രതികളാണെന്ന് പോലീസ് അറിയിച്ചു.