ക​ൽ​പ്പ​റ്റ: ക​ച്ച​വ​ട പ​ങ്കാ​ളി​ത്തം ന​ല്‍​കാ​മെ​ന്ന് വി​ശ്വസി​പ്പി​ച്ച് വ​യ​നാ​ട് തൃ​ക്കൈ​പ്പ​റ്റ സ്വ​ദേ​ശി​യി​ല്‍ നി​ന്നും ല​ക്ഷ​ങ്ങ​ള്‍ ത​ട്ടി​യെ​ടു​ത്ത യു​വാ​വ് അ​റ​സ്റ്റി​ൽ. കാ​ക്ക​വ​യ​ല്‍ ക​ള​ത്തി​ല്‍ വീ​ട്ടി​ല്‍ അ​ഷ്‌​ക​ര്‍ അ​ലി (36) നെ​യാ​ണ് ക​ൽ​പ്പ​റ്റ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്.

വ​ലി​യ ലാ​ഭം ല​ഭി​ക്കു​ന്ന സീ​റ്റ് ക​വ​ര്‍ ബി​സി​ന​സി​ല്‍ പ​ങ്കാ​ളി​യാ​ക്കാ​മെ​ന്ന് വി​ശ്വ​സി​പ്പി​ച്ചാ​ണ് ല​ക്ഷ​ങ്ങ​ള്‍ ത​ട്ടി​യ​ത്. ഒ​രു സീ​റ്റ് ക​വ​റി​ന് 2500 മു​ത​ല്‍ 3000 രൂ​പ വ​രെ ലാ​ഭം ല​ഭി​ക്കു​മെ​ന്ന് വി​ശ്വ​സി​പ്പി​ച്ച് 29,20,000 രൂ​പ​ ഇ​യാ​ൾ ത​ട്ടി​യെ​ടുത്തെന്ന് പ​രാ​തി​യി​ൽ പ​റ​യു​ന്നു.

പ​ണം മു​ഴു​വ​ന്‍ ല​ഭി​ച്ച​തി​ന് ശേ​ഷം ലാ​ഭ വി​ഹി​തം കി​ട്ടാ​തെ വ​ന്ന​തോ​ടെ പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കു​ക​യാ​യി​രു​ന്നു. ഇ​യാ​ൾ സ​മാ​ന​മാ​യ ത​ട്ടി​പ്പ് ന​ട​ത്തി​യി​ട്ടു​ണ്ടോ​യെ​ന്നും പോ​ലീ​സ് അ​ന്വേ​ഷി​ക്കു​ന്നു​ണ്ട്.