പുനസംഘടനയിൽ കോണ്‍ഗ്രസിൽ കടുത്ത അതൃപ്തി; പരാതിയുമായി നേതാക്കൾ
Monday, October 6, 2025 6:05 AM IST
തിരുവനന്തപുരം: പുനസംഘടനയിൽ കോണ്‍ഗ്രസിൽ കടുത്ത അതൃപ്തിയെന്ന് സൂചന. കെപിസിസി ജനറൽ സെക്രട്ടറിമാരെയും വൈസ് പ്രസിഡന്റുമാരെയും നിയമിക്കുന്നതിൽ മാത്രം പുനസംഘടന ഒതുക്കുന്നതിൽ ഒരു വിഭാഗം രംഗത്തെത്തി.
പ്രവര്‍ത്തന മികവില്ലാത്ത ഡിസിസി പ്രസിഡന്റുമാരെ മാറ്റിയേ മതിയാകൂവെന്ന നിലപാടിലാണ് പ്രതിപക്ഷ നേതാവ്. ഡിസിസി തലപ്പത്ത് ഊര്‍ജസ്വലമായി പ്രവര്‍ത്തിക്കുന്നവര്‍ എത്തിയാലെ തെരഞ്ഞെടുപ്പുകളിൽ രക്ഷയുള്ളൂവെന്നും നേതാക്കൾ പറയുന്നു.
കണ്ണൂര്‍, കോഴിക്കോട്, മലപ്പുറം, എറണാകുളം എന്നിവിടങ്ങളിൽ നിലവിലുള്ളവരെ നിലനിര്‍ത്തിയേക്കുമെന്നും സൂചനയുണ്ട്. അതേസമയം കെപിസിസി സെക്രട്ടറിമാരെ നിയമിക്കാത്തതിനെതിരെ യുവനേതാക്കള്‍ അടക്കം എഐസിസിക്ക് പരാതി നൽകി.