വനിതാ ലോകകപ്പ്: ന്യൂസിലൻഡ് ഇന്ന് ദക്ഷിണാഫ്രിക്കയെ നേരിടും
Monday, October 6, 2025 6:46 AM IST
ഭോപ്പാൽ: ഐസിസി വനിതാ ഏകദിന ലോകകപ്പിൽ ന്യൂസിലൻഡ് ഇന്ന് ദക്ഷിണാഫ്രിക്കയെ നേരിടും. ഇന്തോറിലെ ഹോൽക്കർ ക്രിക്കറ്റ് സ്റ്റേഡിയത്തിൽ വൈകുന്നേരം മൂന്നിനാണ് മത്സരം.
രണ്ടാം മത്സരത്തിനാണ് ഇരു ടീമും കളത്തിലിറങ്ങുന്നത്. ആദ്യ വിജയമാണ് ഇരു ടീമിന്റയും ലക്ഷ്യം. ന്യൂസിലൻഡ് ആദ്യ മത്സരത്തിൽ ഓസ്ട്രേലിയയോട് പരാജയപ്പെട്ടപ്പോൾ ദക്ഷിണാഫ്രിക്ക ഇംഗ്ലണ്ടിന് മുന്നിൽ കീഴടങ്ങുകയായിരുന്നു.
ഇന്തോറിൽ നടന്ന മത്സരത്തിൽ 89 റൺസിനാണ് ഓസ്ട്രേലിയ ന്യൂസിലൻഡിനെ തോൽപ്പിച്ചത്. ഗോഹട്ടിയിൽ നടന്ന പോരാട്ടത്തിൽ 10 വിക്കറ്റിന് ഇംഗ്ലണ്ട് ദക്ഷിണാഫ്രിക്കയെ തകർക്കുകയായിരുന്നു.