ജയ്പുരിലെ ആശുപത്രിയിൽ തീപിടിത്തം; ആറ് രോഗികൾ പൊള്ളലേറ്റ് മരിച്ചു
Monday, October 6, 2025 7:27 AM IST
ജയ്പുർ: രാജസ്ഥാൻ തലസ്ഥാനമായ ജയ്പുരിലെ ആശുപത്രിയിലുണ്ടായ തീപിടിത്തത്തിൽ ആറ് രോഗികൾ പൊള്ളലേറ്റ് മരിച്ചു. നിരവധി പേർക്ക് പരിക്കേറ്റിട്ടുണ്ട്. ഇതിൽ അഞ്ചുപേരുടെ നില ഗുരുതരമാണ്.
ജയ്പുരിലെ എസ്എംഎസ് ആശുപത്രിയിലാണ് തീപിടിത്തം ഉണ്ടായത്. ഞായറാഴ്ച രാത്രിയാണ് സംഭവം. ഷോർട്ട് സർക്യൂട്ട് ആണ് ദുരന്ത കാരണമെന്നാണ് പോലീസ് പറയുന്നത്.
മരിച്ചവരിൽ രണ്ട് സ്ത്രീകൾ ഉൾപ്പെടുന്നതായി ആശുപത്രി അധികൃതർ സ്ഥിരീകരിച്ചു. പരിക്കേറ്റവരെ മറ്റു ആശുപത്രികളിലേക്ക് മാറ്റി.