കാറിൽ ലോറിയിടിച്ച് അപകടം; മകനെ ട്യൂഷൻ ക്ലാസിൽ കൊണ്ടുവിടാൻ പോയ വീട്ടമ്മയ്ക്ക് ദാരുണാന്ത്യം
Monday, October 6, 2025 9:14 AM IST
തിരുവനന്തപുരം: ആറ്റിങ്ങലിൽ കാറിൽ ലോറിയിടിച്ചുണ്ടായ അപകടത്തിൽ വീട്ടമ്മയ്ക്ക് ദാരുണാന്ത്യം. തോട്ടയ്ക്കാട് പാലത്തിനു സമീപം രാവിലെ ആറോടെയായിരുന്നു സംഭവം. തോട്ടയ്ക്കാട് സ്വദേശി മീന (40) ആണ് മരിച്ചത്. ഒൻപതാംക്ലാസുകാരനായ മകൻ അഭിമന്യുവിന് അപകടത്തിൽ പരിക്കേറ്റു.
മകനെ ട്യൂഷൻ ക്ലാസിൽ കൊണ്ടുവിടാൻ പോകുകയായിരുന്നു മീന. ദേശീയപാതയിൽ യു ടേൺ എടുക്കുമ്പോൾ ലോറി ഇടിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ മീന സ്ഥലത്തുതന്നെ മരിച്ചു.