ഓപ്പറേഷൻ നുംഖോർ: ദുൽഖർ സൽമാൻ നൽകിയ ഹർജി ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും
Monday, October 6, 2025 9:47 AM IST
കൊച്ചി: ഓപ്പറേഷൻ നുംഖോറിന്റെ ഭാഗമായുള്ള കസ്റ്റംസ് നടപടിക്കെതിരേ നടൻ ദുൽഖർ സൽമാൻ നൽകിയ ഹർജി ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. നിയമപരമായ വഴിയിലൂടെയാണ് വാഹനം വാങ്ങിയതെന്നും കസ്റ്റംസ് നടപടി നിർത്തിവയ്ക്കണമെന്നുമാണ് ആവശ്യം. അന്വേഷണ പുരോഗതി സംബന്ധിച്ച് കസ്റ്റംസ് പ്രിവന്റീവും ഇന്ന് മറുപടി നൽകും.
ഭൂട്ടാനിൽനിന്ന് നികുതി വെട്ടിച്ച് ഇന്ത്യയിൽ എത്തിച്ച വാഹനങ്ങൾ പിടികൂടാനും തട്ടിപ്പുകാരെ കണ്ടെത്താനുമായി നടത്തിയ ഓപ്പറേഷൻ നുംഖോറിനെ തുടർന്ന് ദുൽഖറിന്റെ മൂന്ന് വാഹനങ്ങളാണ് കസ്റ്റംസ് പിടിച്ചുവച്ചിരിക്കുന്നത്.