പാലിയേക്കരയിലെ ടോൾ പിരിവ്: ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും
Monday, October 6, 2025 9:53 AM IST
കൊച്ചി: ഇടപ്പളളി, മണ്ണൂത്തി ദേശീയ പാതയിൽ പാലിയേക്കരയിലെ ടോൾ പിരിവ് സംബന്ധിച്ച കേസ് ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. നിലവിലെ അറ്റകുറ്റപ്പണിയുടെ പുരോഗതി ജില്ലാ കലക്ടർ ഇന്ന് കോടതിയെ അറിയിക്കും.
ടോൾ പിരിവ് പുനരാരംഭിക്കാൻ പത്തുദിവസം മുന്പ് കോടതി തീരുമാനിച്ചിരുന്നു. എന്നാൽ മുരിങ്ങൂരിൽ സർവീസ് റോഡ് ഇടിഞ്ഞതോടെ ഉത്തരവിടുന്നത് മാറ്റിവയ്ക്കുകയായിരുന്നു.
ദേശീയ പാതയിൽ സർവീസ് റോഡുകളുടെയടക്കം അവസ്ഥ മോശമാവുകയും ഗതാഗതക്കുരുക്കുണ്ടാവുകയും ചെയ്തതോടെയാണ് പാലിയേക്കരയിലെ ടോൾ പിരിവ് രണ്ടുമാസം മുന്പ് ഹൈക്കോടതി തടഞ്ഞത്.