പാ​ല​ക്കാ​ട്: മ​ണ്ണാ​ർ​ക്കാ​ട് വീ​ടി​ന്‍റെ തി​ണ്ണ​യി​ൽ കി​ട​ന്നു​റ​ങ്ങി​യ​യാ​ളെ തെ​രു​വു​നാ​യ ക​ടി​ച്ചു. കു​മ​രം​പു​ത്തൂ​ർ കു​ള​പ്പാ​ട​ത്ത് കു​ള​പ്പാ​ടം പൂ​ന്തി​രു​ത്തി മാ​ട്ടു​മ്മ​ൽ പ്ര​ഭാ​ക​ര​നാ​ണ് ക​ടി​യേ​റ്റ​ത്.

ടാ​പ്പിം​ഗ് തൊ​ഴി​ലാ​ളി​യാ​യ പ്ര​ഭാ​ക​ര​ൻ ഉ​ച്ച​യ്ക്ക് ശേ​ഷം വീ​ടി​ന്‍റെ തി​ണ്ണ​യി​ൽ ഉ​റ​ങ്ങു​ന്ന​തി​നി​ടെ​യാ​ണ് തെ​രു​വു​നാ​യ ആ​ക്ര​മി​ച്ച​ത്. പ്ര​ഭാ​ക​ര​ന്‍റെ ത​ല​യി​ലും മു​ഖ​ത്തും കൈ​യ്ക്കും ക​ടി​യേ​റ്റു. സാ​ര​മാ​യി പ​രു​ക്കേ​റ്റ പ്ര​ഭാ​ക​ര​ൻ താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ തേ​ടി.

കൂ​ട്ട​മാ​യി എ​ത്തി​യ തെ​രു​വു​നാ​യ്ക്ക​ളി​ൽ ഒ​രെ​ണ്ണ​മാ​ണ് ആ​ക്ര​മി​ച്ച​ത്. പ്ര​ഭാ​ക​ര​ന്‍റെ നി​ല​വി​ളി കേ​ട്ട് ഭാ​ര്യ ഓ​ടി​യെ​ത്തി​യാ​ണ് നാ​യ്ക്ക​ളെ ഓ​ടി​ച്ച​ത്. സാ​ര​മാ​യി പ​രി​ക്കേ​റ്റ​തി​നാ​ൽ ജോ​ലി​ക്കു പോ​കാ​ൻ ക​ഴി​യാ​ത്ത സ്ഥി​തി​യാ​ണെ​ന്ന് പ്ര​ഭാ​ക​ര​ൻ പ​റ​ഞ്ഞു.