മഴയത്ത് ആൾപ്പാർപ്പില്ലാത്ത വീട്ടിൽ കയറിനിന്ന വയോധികനും മരം വെട്ടി മാറ്റുന്നതിനിടെ യുവാവും വൈദ്യുതാഘാതമേറ്റ് മരിച്ചു
Wednesday, October 15, 2025 12:56 AM IST
പത്തനംതിട്ട: ക്ഷീര കർഷകനായ വയോധികനു വൈദ്യുതാഘാതമേറ്റ് ദാരുണാന്ത്യം. പത്തനംതിട്ട ഏനാദിമംഗലം കുന്നിടയിൽ ശശിധരൻ ഉണ്ണിത്താനാണ് മരിച്ചത്. 70 വയസായിരുന്നു. മഴ നനയാതിരിക്കാൻ ആൾപ്പാർപ്പില്ലാത്ത വീട്ടിലേക്ക് കയറി നിൽക്കവേയാണ് വയോധികന് വൈദ്യുതാഘാതമേറ്റത്.
കൊല്ലം പുനലൂരിലും വൈദ്യുതാഘാതമേറ്റ് ഒരൾ മരിച്ചു. പിറവന്തൂർ സ്വദേശി അനീഷാണ് മരിച്ചത്. കുരിയോട്ടുമല ഫാമിൽ വൈദ്യുതി ലൈനിൽ തട്ടിനിന്ന മരം വെട്ടി മാറ്റുന്നതിനിടെ ഷോക്കേൽക്കുകയായിരുന്നു.
ഫാമിലെ താൽക്കാലിക ജീവനക്കാരനായിരുന്നു 39 കാരനായ അനീഷ്. വൈദ്യുതാഘാതമേറ്റ് വീണ യുവാവിനെ ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.