സൂക്ഷിച്ച് സംസാരിക്കണം; സജി ചെറിയാനെതിരെ ആഞ്ഞടിച്ച് ജി.സുധാകരൻ
Wednesday, October 15, 2025 11:18 AM IST
ആലപ്പുഴ: മന്ത്രി സജി ചെറിയാനെതിരെ ആഞ്ഞടിച്ച് മുതിർന്ന സിപിഎം നേതാവ് ജി.സുധാകരൻ. സജി ചെറിയാൻ സൂക്ഷിച്ച് സംസാരിക്കണം. തന്നോട് ഫൈറ്റ് ചെയ്യാൻ വരേണ്ടതില്ല.
തന്നോട് ഫൈറ്റ് ചെയ്തവരാരും വിജയിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. ജി.സുധാകരൻ പാർട്ടിയുമായി ചേർന്നു പോകണമെന്നും പാർട്ടിയെ ശക്തിപ്പെടുത്താൻ പ്രവർത്തിക്കണമെന്നും സജി ചെറിയാൻ പറഞ്ഞിരുന്നു.
ഇതിനു മറുപടിയായിട്ടാണ് സുധാകരൻ രംഗത്തെത്തിയത്. തന്നെ പാർട്ടിയിൽ നിന്ന് പുറത്താക്കാൻ സജി ചെറിയാന് ശ്രമിച്ചു. പുറത്താക്കിയെന്ന് പറഞ്ഞ് ചിലർ പടക്കം പൊട്ടിച്ചു. ടീ പാർട്ടി നടത്തി. അതിൽ സജി ചെറിയാനും പങ്കാളിയാണ്.
സജി ചെറിയാനെതിരെ പാര്‍ട്ടി നപടിയെടുക്കണം. പാർട്ടിയാണ് തന്നെ കുറിച്ച് നല്ലത് പറയേണ്ടത്. സജി പാർട്ടിക്ക് യോജിക്കാത്ത നിലയിലാണ് സംസാരിക്കുന്നത്. പ്രതികരിക്കാൻ അദ്ദേഹത്തിന് അറിയില്ല.
പാർട്ടിക്ക് യോജിക്കാത്ത 14 പ്രസ്താവനകൾ ഈയിടെ നടത്തി. പാർട്ടി വിലക്കിയില്ല. തന്നെ ഉപദേശിക്കാൻ എന്ത് അർഹതയാണ് സജിക്കുള്ളത്. അതിനുള്ള പ്രായമോ യോഗ്യതയോയില്ല.
മൂന്നാം പിണറായി സർക്കാർ വരാൻ ഭൂരിപക്ഷം വേണ്ടേ, അമ്പലപ്പുഴയിൽ എങ്ങനെ ജയിക്കാനാണ്. എ.കെ.ബാലൻ വന്ന് പ്രചാരണം നടത്തുമോയെന്നും അദ്ദേഹം ചോദിച്ചു.