തി​രു​വ​ന​ന്ത​പു​രം: ആ​റ​ന്മു​ള വ​ള്ള​സ​ദ്യ വി​ഷ​യ​ത്തി​ല്‍ ദേ​വ​സ്വം മ​ന്ത്രി വി.​എ​ന്‍. വാ​സ​വ​ന്‍ തെ​റ്റു​കാ​ര​ന​ല്ലെ​ന്നു ദേ​വ​സ്വം ബോ​ര്‍​ഡ് പ്ര​സി​ഡ​ന്‍റ് പി.​എ​സ്. പ്ര​ശാ​ന്ത്. തെ​റ്റു​പ​റ്റി​യി​ട്ടു​ണ്ടെ​ങ്കി​ല്‍ അ​ത് പ​ള്ളി​യോ​ട സേ​വ​സം​ഘ​ത്തി​നാ​ണ്.

വ​ള്ള​സ​ദ്യ ന​ട​ക്കു​മ്പോ​ള്‍ ത​ന്ത്രി​യും പ​ള്ളി​യോ​ട സേ​വ​സം​ഘ​വും അ​വി​ടെ ഉ​ണ്ടാ​യി​രു​ന്നു. ആ​ചാ​ര​ലം​ഘ​നം ന​ട​ന്നെ​ന്ന് കാ​ട്ടി ത​ന്ത്രി ന​ല്‍​കി​യ ക​ത്ത് ദേ​വ​സ്വം ബോ​ര്‍​ഡി​ന് കി​ട്ടി​യി​ട്ടി​ല്ല. ക​ത്ത് കി​ട്ടി​യാ​ല്‍ അ​ന്വേ​ഷി​ക്കു​മെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി. മാ​ധ്യ​മ​പ്ര​വ​ര്‍​ത്ത​ക​രു​ടെ ചോ​ദ്യ​ങ്ങ​ള്‍​ക്ക് മ​റു​പ​ടി​യാ​യാ​ണ് അ​ദ്ദേ​ഹം ഇ​ക്കാ​ര്യ​ങ്ങ​ള്‍ വ്യ​ക്ത​മാ​ക്കി​യ​ത്.