തി​രു​വ​ന​ന്ത​പു​രം: രാ​ഹു​ല്‍ മാ​ങ്കൂ​ട്ട​ത്തി​ല്‍ എം​എ​ല്‍​എ​യ്ക്കെ​തി​രാ​യ ന​ട​പ​ടി പ്ര​തി​പ​ക്ഷ നേ​താ​വ് വി.​ഡി.​സ​തീ​ശ​ൻ സ്പീ​ക്ക​റെ അ​റി​യി​ച്ചു. ഇ​തു സം​ബ​ന്ധി​ച്ചു​ള്ള ക​ത്ത് പ്ര​തി​പ​ക്ഷ നേ​താ​വ് സ്പീ​ക്ക​ർ​ക്ക് കൈ​മാ​റി.

പാ​ർ​ല​മെ​ന്‍റ​റി പാ​ര്‍​ട്ടി​യി​ല്‍ നി​ന്നും രാ​ഹു​ലി​നെ പു​റ​ത്താ​ക്കി​യ​തും അ​റി​യി​ച്ചു. ഇ​തോ‌​ടെ രാ​ഹു​ല്‍ മാ​ങ്കൂ​ട്ട​ത്തി​ന് സ​ഭ​യി​ൽ പ്ര​ത്യേ​ക ബ്ലോ​ക്ക് അ​നു​വ​ദി​ക്കും.

പീ​ഡ​ന ആ​രോ​പ​ണം നേ​രി​ടു​ന്ന രാ​ഹു​ല്‍ മാ​ങ്കൂ​ട്ട​ത്തി​ല്‍ എം​എ​ല്‍​എ​യെ നി​യ​മ​സ​ഭാ സ​മ്മേ​ള​ന​ത്തി​ല്‍ പ​ങ്കെ​ടു​പ്പി​ക്കു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് കോ​ണ്‍​ഗ്ര​സി​ല്‍ ആ​ശ​യ​ക്കു​ഴ​പ്പം തു​ട​രു​ന്നു​ന്ന​തി​നി​ടെ​യാ​ണ് ക​ത്ത് കൈ​മാ​റി​യ​ത്.

രാ​ഹു​ല്‍ നി​യ​മ​സ​ഭ​യി​ല്‍ വ​രു​ന്ന​തി​ല്‍ ശ​ക്ത​മാ​യ വി​യോ​ജി​പ്പ് പ്ര​തി​പ​ക്ഷ നേ​താ​വ് വി.​ഡി.​സ​തീ​ശ​ന്‍ കെ​പി​സി​സി അ​ധ്യ​ക്ഷ​നെ അ​റി​യി​ച്ചി​രു​ന്നു. രാഹുൽ സഭയിൽ വരുന്നതിൽ സ്വന്തം നിലയ്ക്ക് തീരുമാനമെടുക്കട്ടെ എന്നാണ് കോൺഗ്രസ് നേതൃത്വത്തിന്‍റെ നിലപാട്.