ന്യൂ​ഡ​ൽ​ഹി: മ​ണി​പ്പൂ​രി​ൽ ക​ലാ​പം ന​ട​ന്ന് ര​ണ്ട് വ​ർ​ഷ​ത്തി​ന് ശേ​ഷം പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര​മോ​ദി​ ഇ​ന്ന് മ​ണി​പ്പൂ​രിലേക്കെത്തുന്പോൾ ബ​ന്ദ് പ്ര​ഖ്യാ​പി​ച്ച് തീ​വ്ര​സം​ഘ​ട​ന​ക​ൾ. പ്ര​ധാ​ന​മ​ന്ത്രി​യു​ടെ സ​ന്ദ​ർ​ശ​നം ക​ണ​ക്കി​ലെ​ടു​ത്ത് ക​ന​ത്ത മ​ണി​പ്പൂരിൽ കനത്ത സു​ര​ക്ഷ​ ഏർപ്പെടുത്തി.

ഇം​ഫാ​ലി​ലും ചു​രാ​ച​ന്ദ്പൂ​രി​ലു​മാ​യി ന​ട​ക്കു​ന്ന ച​ട​ങ്ങു​ക​ളി​ലാ​ണ് മോ​ദി പ​ങ്കെ​ടു​ക്കു​ന്ന​ത്. മി​സോ​റാ​മി​ൽ നി​ന്ന് ഹെ​ലി​കോ​പ്ട​ർ മാ​ർ​ഗ​മാ​കും മോ​ദി ചു​രാ​ച​ന്ദ്പൂ​രി​ൽ എ​ത്തു​ക. രാ​വി​ലെ 12നാണ് ചു​രാ​ച​ന്ദ്പ്പൂ​രി​ൽ പ​രി​പാ​ടി. ഇ​വി​ടെ ഏ​ഴാ​യി​രം കോ​ടി രൂ​പ​യു​ടെ വി​ക​സ​ന​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ പ്ര​ധാ​ന​മ​ന്ത്രി ഉ​ദ്ഘാ​ട​നം ചെ​യ്യും. പി​ന്നീ​ട് ര​ണ്ട​ര​യ്ക്ക് ഇം​ഫാ​ലി​ൽ എ​ത്തു​ന്ന മോ​ദി ഇ​വി​ടെ വി​വി​ധ പ​ദ്ധ​തി​ക​ളു​ടെ ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ക്കും. മ​ണി​പ്പൂ​രി​ന്റെ വി​ക​സ​ന​മാ​ണ് ല​ക്ഷ്യ​മെ​ന്ന് പ്ര​ധാ​ന​മ​ന്ത്രി പ്ര​തി​ക​രി​ച്ചു.

ന​രേ​ന്ദ്ര​മോ​ദി​യു​ടെ മ​ണി​പ്പൂ​ർ സ​ന്ദ​ർ​ശ​ന​ത്തി​നെ​തി​രെ നി​രോ​ധി​ത സം​ഘ​ട​ന​ക​ൾ രം​ഗ​ത്തു​വ​ന്നി​ട്ടു​ണ്ട്. മോ​ദി​യു​ടെ ച​ട​ങ്ങു​ക​ൾ ബ​ഹി​ഷ്ക​രി​ക്കാ​ൻ ആ​റ് സം​ഘ​ട​ന​ക​ൾ ആ​ഹ്വാ​നം ചെ​യ്തു. ദ ​കോ​ർ​ഡി​നേ​ഷ​ൻ ക​മ്മി​റ്റി​യാ​ണ് മോ​ദി സം​സ്ഥാ​നം വി​ടും വ​രെ ബ​ഹി​ഷ്‌​ക​ര​ണ​ത്തി​ന് ആ​ഹ്വാ​നം ചെ​യ്ത​ത്.