വോട്ട് ചോരി: രാഹുൽ ഗാന്ധി വ്യാഴാഴ്ച മാധ്യമങ്ങളെ കാണും
Wednesday, September 17, 2025 10:33 PM IST
ന്യൂഡൽഹി: വോട്ട് ചോരി വിഷയത്തിൽ ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി വ്യാഴാഴ്ച തുടർവാർത്താസമ്മേളനം നടത്തും. രാവിലെ പത്തിനാണ് വാർത്താസമ്മേളനം വിളിച്ചിരിക്കുന്നത്.
വോട്ട് ചോരിയെ കുറിച്ചുള്ള കൂടുതൽ കാര്യങ്ങൾ വെളിപ്പെടുത്താനാണ് വാർത്താസമ്മേളനം വിളിച്ചിരിക്കുന്നത് എന്നാണ് സൂചന. ഡൽഹിയിലെ കോൺഗ്രസ് ആസ്ഥാനത്ത് വച്ച് മാധ്യമങ്ങളെ കാണും എന്നാണ് അറിയിച്ചിരിക്കുന്നത്.