തീപിടിത്തത്തിനിടെ സൂപ്പർ മാർക്കറ്റിൽ മോഷണം; യുവതി പിടിയിൽ
Wednesday, October 15, 2025 2:07 PM IST
കണ്ണൂർ: കഴിഞ്ഞ ദിവസം തളിപ്പറമ്പിലുണ്ടായ തീപിടിത്തത്തിനിടെ സൂപ്പർ മാർക്കറ്റിൽ നിന്നും മോഷണം നടത്തിയ യുവതിയെ പോലീസ് അറസ്റ്റ് ചെയ്തു. സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് ഇവർ കുടുങ്ങിയത്.
തളിപ്പറമ്പിലെ നബ്രാസ് ഹൈപ്പർ മാർക്കറ്റിൽ നിന്ന് 10,000 രൂപയുടെ സാധനങ്ങളുമായി ഇവർ കടന്നുകളയുകയായിരുന്നു. തളിപ്പറമ്പിനു സമീപത്തു താമസിക്കുന്ന ഇവർ എടുത്ത സാധനങ്ങളുടെ വില നൽകിയെന്നും അതിനാൽ കേസില്ലെന്നു സ്ഥാപന ഉടമ പറഞ്ഞു.
തുടർന്ന് പോലീസ് ഇവരെ താക്കീത് ചെയ്ത് വിട്ടയച്ചു. തീപിടിത്ത സമയത്ത് കടയിൽ മറ്റൊരു സ്ത്രീയും മോഷണം നടത്തിയിരുന്നെങ്കിലും അവരെ പിടികൂടിയിരുന്നു.